കാളികാവ്: ഒരാഴ്ചയായി പുല്ലങ്കോട് എസ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കടുവയെ കുടുക്കാൻ കെണിയുമായി എസ്റ്റേറ്റ് മാനേജ്മെൻറും വനപാലകരും. ഇതിെൻറ ഭാഗമായി ചെങ്കോട് മലവാരത്തിലെ എസ്റ്റേറ്റിൽ പന്നിയെ വേട്ടയാടിയ സ്ഥലത്ത് വനപാലകർ കെണി സ്ഥാപിച്ചു.
കരുവാരകുണ്ട് കുണ്ടോടയിൽ നിന്നാണ് കെണി കൊണ്ടുവന്നത്. വനംവകുപ്പിെൻറ ആർ.ആർ.ടി സംഘം മേഖലയിലെത്തി കടുവയെ തുരത്താനുള്ള നടപടി തുടങ്ങി. ഒരാഴ്ചക്കിടെ രണ്ട് പന്നികളെയാണ് കടുവ കൊന്നുതിന്നത്. സ്ഥിരമായി കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ തൊഴിലാളികൾ കടുത്ത ഭീതിയിലാണ്.
കടുവയെ തുരത്താനുള്ള എല്ലാ സഹായങ്ങളും മാനേജ്മെൻറ് വനപാലകർക്ക് വാഗ്ദാനം ചെയ്തു. ഭീഷണി നിലനിൽക്കുന്നതിനാൽ നേരം പുലരുന്നതിന് മുമ്പ് തൊഴിലാളികൾ ജോലിസ്ഥലത്തേക്ക് പോകരുതെന്ന് നിർദേശം നൽകി. കടുവയെ കണ്ട സ്ഥലവും വനവും തമ്മിൽ ആകെ അമ്പത് മീറ്ററിെൻറ അകലമേയുള്ളൂ. കഴിഞ്ഞ ഒരു മാസമായി കരുവാരകുണ്ട്, കേരള, പാന്ത്ര ഭാഗങ്ങളിൽ കടുവയുടെ ശല്യം വ്യാപകമാണ്.
അതേ കടുവ തന്നെയാണോ പുല്ലങ്കോട് എസ്റ്റേറ്റിൽ ഇറങ്ങിയതെന്നും സംശയമുണ്ട്. കാൽപ്പാടുകളും ആക്രമണരീതിയും കണ്ടതിൽനിന്ന് പന്നിയെ കൊന്നത് കടുവ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇര തേടിയിറങ്ങുന്ന കടുവകൾ സാധാരണ മനുഷ്യരെ ആക്രമിക്കാറില്ലെന്നും ജനവാസ മേഖലയിൽ കടുവയെ തുരത്താനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും ഡെപ്യൂട്ടി റേഞ്ചർ പി. രാമദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.