സരോജിനിയും ഗീതയും
കാളികാവ്: വീടെന്ന സ്വപ്നത്തിന് നവകേരള സദസ്സിൽ പ്രതീക്ഷയർപ്പിച്ച് ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിലെ ഗീതയും സരോജിനിയും. വനംവകുപ്പ് അനുമതിപത്രം നൽകിയെങ്കിലും ഐ.ടി.ഡി.പി വീടിനുള്ള പണം പിൻവലിച്ചതാണ് പ്രശ്നമായത്. ഗീതയുടെയും സരോജിനിയുടെയും വീടെന്ന സ്വപ്നം ഇനിയും പൂവണിഞ്ഞിട്ടില്ല. സാങ്കേതികത്വത്തിന്റെ പേരിൽ കോളനിവാസികളെ ഉദ്യോഗസ്ഥർ ഇപ്പോഴും വട്ടം കറക്കുകയാണ്.
നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിൽനിന്ന് ഫണ്ട് അനുവദിക്കാൻ പട്ടികവർഗ വകുപ്പ് ഡയറക്ടർക്ക് കത്ത് അയച്ചിട്ട് മാസങ്ങളായി. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഡയറക്ടറേറ്റിൽനിന്ന് വകുപ്പ് മന്ത്രിയുടെ ഉത്തരവിനായി റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നാണ് വിവരം. വീണ്ടും മാസങ്ങളും വർഷങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നവകേരള സദസ്സ് എത്തിയിരിക്കുന്നത്. ഇവിടെ പ്രശ്നപരിഹാരത്തിന് വീണ്ടും പരാതി സമർപ്പിക്കുമെന്ന് എൻ.സി.പി ജില്ല സെക്രട്ടറി എം.ടി. സുധീഷ്, വണ്ടൂർ മണ്ഡലം ഭാരവാഹി എൻ. സുബൈർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.