കാളികാവ്: അർബുദ രോഗികൾക്ക് വിഗ് നിർമിക്കാനുള്ള മുടി സമാഹരിക്കാൻ അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ കേശ ദാന കാമ്പയിൻ സംഘടിപ്പിച്ചു.
എൻ.എസ്.എസ് മലപ്പുറം ഈസ്റ്റ് ജില്ല കോഓഡിനേറ്റർ സുരേഷ് ബത്തേരി ഉദ്ഘാടനം ചെയ്തു. അഞ്ച് വയസ്സുള്ള അലക്, മൂന്നാം ക്ലാസിൽ പഠിക്കുന്ന ഫാസ് മുഹമ്മദ്, പ്രോഗ്രാം ഓഫിസർ പി.ബി. പ്രവീൺ ഉൾപ്പെടെ 45 പേരാണ് മുടി ദാനം ചെയ്തത്. പ്രിൻസിപ്പൽ ഡോ. കെ. അനസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ പി.ബി. പ്രവീൺ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ റഹ്മത്തുല്ല, വൈസ് പ്രിൻസിപ്പൽ ജെയ്ഷ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സി. ആബിദ്, സ്റ്റാഫ് സെക്രട്ടറി കെ. ദീപ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.