കാളികാവ്: ചോക്കാട്ടെ പുല്ലങ്കോട് റബർ എസ്റ്റേറ്റിൽ വീണ്ടും പുലി ഭീഷണി. ഞായറാഴ്ച പുലർച്ചെ കാട്ടുപന്നിയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തി. എസ്റ്റേറ്റ് മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2002 റീപ്ലാന്റിങ് ഏരിയയിലാണ് കാട്ടുപന്നിയെ കൊന്ന നിലയിൽ കണ്ടെത്തിയത്. രാവിലെ ടാപ്പിങ് തൊഴിലാളികളാണ് അവശിഷ്ടങ്ങൾ കണ്ടത്.
തൊഴിലാളികൾ ജോലി ചെയ്യുന്ന പകൽ സമയത്ത് പോലും കാട്ടുപന്നികൾ കൂട്ടത്തോടെ വനത്തിൽനിന്ന് എസ്റ്റേറ്റിലേക്ക് ഇറങ്ങുന്നതും പതിവാണ്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്തിന് ഏതാനും മീറ്റർ ദൂരത്ത് കടുവയിറങ്ങി പന്നികളെ പിടികൂടി തിന്നതായി കണ്ടെത്തിയിരുന്നു. അന്ന് വനംവകുപ്പ് കെണി സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയില്ല. ഞായറാഴ്ച പന്നിയെതിന്നത് കടുവയാണോയെന്നും സംശയമുണ്ട്. എസ്റ്റേറ്റ് അസിസ്റ്റന്റ് ജനറൽ മാനേജർ വി.പി. ബീരാൻകുട്ടി, എസ്റ്റേറ്റ് ഫീൽഡ് ജീവനക്കാർ എന്നിവരും വനം വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.