കാളികാവ്: ജങ്ഷൻ ബസ്സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ ഉപയോഗശൂന്യമായി. പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ സംവിധാനം ഇല്ലാതായതോടെ യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിലാണ്. കംഫർട്ട് സ്റ്റേഷൻ ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. ബസ്സ്റ്റാൻഡ് നിർമിച്ച് ഏതാനും മാസങ്ങൾ മാത്രമേ ഇത് പ്രവർത്തിച്ചിട്ടുള്ളൂ.
പിന്നീട് ബസ്സ്റ്റാൻഡ് ഹോട്ടലിലെ ശുചിമുറിയെയാണ് പലരും ആശ്രയിച്ചിരുന്നത്. കോവിഡ് കാലമായതോടെ ഇവിടേക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ സ്റ്റാൻഡിന് പിൻവശത്തെ പുഴയോട് ചേർന്ന സ്ഥലമാണ് പലരും പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത്. സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ദുരിതത്തിലായത്.
ലേലം ചെയ്തപ്പോൾ ഏറ്റെടുക്കാൻ ആളില്ലാത്തതാണ് രണ്ടു കംഫർട്ട് സ്റ്റേഷനുകളും പ്രവർത്തിക്കാതിരിക്കാൻ കാരണമായി പറയപ്പെടുന്നത്. പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ സംവിധാനമൊരുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.