കാളികാവ്: കോവിഡ് - 19 ബാധിച്ച് ഗുരുതരാവസ്ഥയിലായവർക്ക് പ്രതിരോധത്തിനായി പ്ലാസ്മ ദാനം ചെയ്യാനായി കാളികാവ് പൊലീസ് നടത്തുന്ന കാമ്പയിന് വൻ സ്വീകാര്യത. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിൽ നിന്നായി 15 പേർ ബുധനാഴ്ച പ്ലാസ്മ നൽകാൻ തയ്യാറായി കാളികാവ് പൊലീസിനെ സമീപിച്ചു. ഇവർ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തി ബുധനാഴ്ച തന്നെ പ്ലാസ്മ നൽകി.
നേരത്തേ പോസിറ്റീവ് ആയി രോഗം ഭേദപ്പെട്ടവരാണ് പ്ലാസ്മ നൽകിയത്. കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിന് ആൻറിബോഡികൾ രക്ത പ്ലാസ്മയിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ ചികിത്സയുടെ ഭാഗമായി പ്ലാസ്മ തെറാപ്പി നടത്തുന്നുണ്ട്.
കാളികാവ് പൊലിസ് സ്റ്റേഷനിലെ 13 പൊലീസുകാർക്കാണ് അടുത്തിടെ കോവിഡ് ബാധിച്ച് സുഖപ്രാപ്തിയിലെത്തിയത്. ഇവരിൽ നിന്നും 8 പേർ പ്ലാസ്മ ദാനം ചെയ്ത് കഴിഞ്ഞു. പ്ലാസ്മ ദാനത്തിന് തയ്യാറായവരെ കണ്ടെത്താൻ കാളികാവ് ഐ.പി ജ്യോതീന്ദ്രകുമാർ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.