കാളികാവ്: ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലെ ടൂറിസം വികസനത്തിന് സഹായമാവുന്ന പദ്ധതികളിൽ പ്രധാനമായ കെട്ടുങ്ങൽചിറ സൗന്ദര്യവത്കരണവും പുയോര നടപ്പാത നിർമാണവും നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുന്നു.
സൗന്ദര്യവത്കരണം ലക്ഷ്യമിട്ട് പുഴയോരം കേന്ദ്രീകരിച്ചുള്ള ഈ ടൂറിസം പദ്ധതികൾ നവകേരള സദസ്സിൽ വിവിധ സംഘടനകൾ ഉന്നയിക്കുന്നുണ്ട്. ചെത്തുകടവ് പാലം മുതൽ മങ്കുണ്ട് വരെ പുറമ്പോക്ക് ഭൂമിയിൽ പാത നിർമിക്കുന്നതോടെ പുഴയോര സംരക്ഷണവും സൗന്ദര്യവത്കരണവും ഒരുപോലെ സാധ്യമാവും. കരുവാരകുണ്ട് ചേറുമ്പ് ടൂറിസം പദ്ധതി മാതൃകയിൽ പെവുന്തറ-ഉദരംപൊയിൽ കെട്ടിന് മുകളിൽ മങ്കുണ്ട് ഭാഗത്ത് ചെറിയ ബോട്ട് സർവിസിനും സാധ്യതയുണ്ട്.
കടുത്ത വേനലിൽ പോലും ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന കെട്ടിൻചിറ നിലവിൽ തന്നെ പ്രകൃതി സ്നേഹികളുടെ ഇഷ്ടയിടമായി മാറിയിട്ടുണ്ട്. കാളികാവ് പഴയപാലം മുതൽ പുഴയോരത്ത് ഏതാനും ഭാഗത്ത് ടൈൽ വിരിച്ച് നടപ്പാത പണിയാൻ നടപടി വേണമെന്നാണ് മറ്റൊരാവശ്യം. കാളികാവ് പുഴയോരം കേന്ദ്രീകരിച്ച് സൗന്ദര്യവത്കരണ ആവശ്യവുമായി മുമ്പ് പ്രദേശത്തെ വ്യാപാരി വ്യവസായി സംഘടനയുടെ നേതൃത്വത്തിൽ ടൂറിസം മന്ത്രാലയത്തിന് മുമ്പാകെ പദ്ധതി സമർപ്പിച്ചിരുന്നു. വെൽഫെയർ പാർട്ടി കാളികാവ് പഞ്ചായത്ത് കമ്മിറ്റിയും പുഴയോര സൗന്ദര്യവത്കരണ നടപടിക്കായി നവകേരള സദസ്സിൽ അപേക്ഷ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.