കാളികാവ്: കനത്ത മഴയിൽ മണ്ണിടിഞ്ഞ് പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ഭീഷണി. 2007ൽ നിർമിച്ച കെട്ടിടത്തിന് താഴെയാണ് മണ്ണിടിച്ചിലുണ്ടായത്. പത്ത് മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം.
മെയിൻ റോഡിൽനിന്ന് അമ്പതടിയോളം ഉയരത്തിലാണ് ഈ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന് സൈഡ് ഭിത്തിയില്ലാത്തതിനാൽ ഫിറ്റ്നസ് നൽകിയിരുന്നില്ല. തുടർന്ന് വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തിനും പല പ്രാവശ്യം അപേക്ഷ നൽകിയിരുന്നു.
ഇനിയും ഇടിച്ചിലുണ്ടായാൽ രണ്ട് കെട്ടിടങ്ങൾക്കും ഭീഷണിയാകും. ഇടിച്ചിലുണ്ടായ സ്ഥലം ചോക്കാട് വില്ലേജ് ഓഫിസർ എൻ. ഷിയാദ് സഹീർ സന്ദർശിച്ച് അടിയന്തര സാഹചര്യം തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.