'മാ​ലി​ക്കി'​ലെ ഹി​റ്റ്​ ബി.​ജി.​എം പാ​ടി​യ ആ ​കൊ​ച്ചു​മി​ടു​ക്കി ഇ​വി​ടെ​യു​ണ്ട്​

കാ​ളി​കാ​വ്: ഇ​ശ​ൽ രാ​ഗ​ങ്ങ​ൾ പെ​യ്തി​റ​ങ്ങു​ന്ന കൊ​ച്ചു​വീ​ട്ടി​ൽ​നി​ന്ന്​ ഒ​രു സി​നി​മ പി​ന്ന​ണി ഗാ​യി​ക. ക​ഴി​ഞ്ഞ​ദി​വ​സം റി​ലീ​സാ​യ 'മാ​ലി​ക്കി'​ലെ ബി.​ജി.​എം ഗാ​ന​മാ​യ 'റ​ഹീ​മും അ​ലീ​മും...' കോ​റ​സാ​യി പാ​ടി​യാ​ണ് ഹി​ദ പി​ന്ന​ണി രം​ഗ​ത്തെ​ത്തി​യ​ത​്. നാ​ദി​ർ​ഷ-​ജ​യ​സൂ​ര്യ ടീ​മി​െൻറ സി​നി​മ​യി​ൽ ഒ​രു മു​ഴു​വ​ൻ പാ​ട്ടും ഹി​ദ പാ​ടി​യി​ട്ടു​ണ്ട്. ചോ​ക്കാ​ട് പ​ന്നി​ക്കോ​ട്ടു​മു​ണ്ട കോ​ലോ​ത്തും​തൊ​ടി​ക സ​ക്കീ​ർ-​റു​ക്​​സാ​ന ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ മൂ​ന്ന് കൊ​ച്ചു​ഗാ​യി​ക​മാ​രു​ണ്ട്. ഇ​തി​നോ​ട​കം ഗാ​നാ​ലാ​പ​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ​രാ​യ റി​ഫ​യും നി​ദ​യു​മാ​ണ്​ മ​റ്റു ര​ണ്ടു​പേ​ർ.

Full View

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഹ​നീ​ഫ മു​ടി​ക്കോ​ടി​െൻറ ഇ​ട​പെ​ട​ലി​ലാ​ണ് ഹി​ദ​ക്ക് പി​ന്ന​ണി​ഗാ​ന രം​ഗ​ത്ത് ചു​വ​ടു​വെ​ക്കാ​നാ​യ​ത്. സ​ഹോ​ദ​രി​മാ​യ റി​ഫ​യും നി​ദ​യും 'പ​ട്ടു​റു​മാ​ൽ' തു​ട​ങ്ങി ഒ​ട്ടേ​റെ റി​യാ​ലി​റ്റി ഷോ​ക​ളി​ലും സ്കൂ​ൾ ക​ലാ​രം​ഗ​ങ്ങ​ളി​ലും പാ​ടി പ്ര​ശ​സ്ത​രാ​ണ്. മ​മ്പാ​ട്ടു​മൂ​ല ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ് ഹി​ദ. പാ​റ​ൽ മ​മ്പാ​ട്ടു​മൂ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക ദീ​പി​ക ടീ​ച്ച​ർ ഹി​ദ​യു​ടെ സ്വ​ര​മാ​ധു​ര്യം തി​രി​ച്ച​റി​ഞ്ഞ് പ​രി​ശീ​ല​നം ന​ൽ​കി​യ​തി​ലൂ​ടെ​യാ​ണ് ഈ ​മി​ടു​ക്കി​യു​ടെ സം​ഗീ​ത​വ​ഴി തു​റ​ന്ന​ത്.

Tags:    
News Summary - Malik movie playback singer is here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.