കാളികാവ്: നിർധന കുടുംബത്തിലെ അനാഥ പെൺകുട്ടിയുടെ വിവാഹ സഹായ ധനസമാഹരണത്തിന് ബിരിയാണി ചലഞ്ച്. തട്ടാൻകുന്ന് ജനകീയ കൂട്ടായ്മയാണ് ചലഞ്ച് സംഘടിപ്പിച്ചത്. പരിപാടി ജനപങ്കാളിത്തം കൊണ്ട് വൻവിജയമായി. സോഷ്യൽ മീഡിയകൾ വഴിയും സ്ക്വാഡ് പ്രവർത്തനങ്ങളിലൂടെയും 3300ഓളം ബിരിയാണി പാക്കറ്റുകൾ ഓർഡറുകൾ സ്വീകരിച്ചു ആവശ്യക്കാർക്ക് എത്തിച്ചു നൽകി.
നാട്ടുകാരുടെയും പ്രദേശവാസികളുകളായ സുമനസ്സുകളുടേയും സഹായ സഹകരണ പങ്കാളിത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹ സഹായ കമ്മിറ്റി ചെയർമാൻ മരുതത്ത് മുഹമ്മദ്, കൺവീനർ നിസാം കുരിക്കൾ, ട്രഷറർ ബാബു തയ്യിൽ, മുള്ളൻ അബ്ദുസ്സലാം, ജിംഷാദ് അഞ്ചച്ചവിടി, സി.ടി. സക്കരിയ, പ്രോഗ്രാം കോഓഡിനേറ്റർ തങ്ങൾ ശിഹാബ്, ബാപ്പുട്ടി അച്ചുതൊടിക, കെ.ടി. ഉമർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.