കാളികാവ്: നാട്ടിൽ ജലക്ഷാമം രൂക്ഷമായിരിക്കുമ്പോഴും മാസങ്ങളായി നടുറോഡിൽ കുടിവെള്ളമൊഴുകുന്നു. കാളികാവ് പുറ്റമണ്ണ പട്ടിക്കാടൻ വളവിനടുത്താണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. ഇവിടെ റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടിയതാണ് കാരണം. മധുമല മേജർ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനാണ് പൊട്ടിയത്.
ഒരു മാസത്തിലേറെയായി ദിനേന നൂറ് കണക്കിന് ലിറ്റർ ശുദ്ധജലമാണ് ഇവിടെ പാഴാകുന്നത്. മധുമല പദ്ധതിയുടെ ജലസ്രോതസ്സ് വറ്റിപ്പോയതിനാൽ പലയിടങ്ങളിലും നിലവിൽ വെള്ളം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുടിനീരിന് ആളുകൾ ബുദ്ധിമുട്ടുമ്പോൾ വെള്ളം റോഡിൽ ഒഴുക്കിക്കളയുന്നതിൽ വാട്ടർ അതോറിറ്റിക്ക് യാതൊരു പ്രയാസവുമില്ലെന്നാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.