കാളികാവ്: ഉൽപന്നങ്ങൾ വാങ്ങാനാളില്ലാതായതോടെ മലയോര മേഖലയിലെ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. വിലക്കുറവു മൂലവും ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ വിളവെടുത്ത ലക്ഷക്കണക്കിനു തേങ്ങകൾ മുള പൊട്ടിയും ഉണങ്ങിയും നശിക്കുകയാണ്. കഴിഞ്ഞ നാലു മാസമായി കുംഭം സീസണിൽ വിളവെടുത്ത തേങ്ങ പോലും കെട്ടിക്കിടക്കുകയാണ്.
കിട്ടുന്ന വിലക്ക് വിറ്റ് കാശാക്കാൻ വിചാരിച്ചാലും ഏറ്റെടുക്കാൻ ആളില്ല. നാളികേരത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകരും ഈ മേഖലയിലെ തൊഴിലാളികളും നിലനിൽപിനായി പ്രയാസപ്പെടുകയാണ്.
നേരത്തേ കേരകർഷകരിൽനിന്ന് കൃഷിഭവൻ വഴി സർക്കാർ നാളികേരം സംഭരിച്ചിരുന്നു. എന്നാൽ, വർഷങ്ങളായി ഈ ശേഖരണവും നടക്കുന്നില്ല.
40 രൂപക്ക് മുകളിലുണ്ടായിരുന്ന വില കുത്തനെ ഇടിഞ്ഞ് 30 രൂപയിൽ താഴെയാണ് എത്തി നിൽക്കുന്നത്. ഇപ്പോഴത്തെ വിലക്ക് വിറ്റഴിച്ചാൽ കൃഷിച്ചെലവ് പോലും ലഭിക്കില്ല എന്ന് കർഷകർ പറയുന്നു.
കേരകർഷകരുടെ രക്ഷക്കായി തറവില നിശ്ചയിച്ച് സബ്സിഡി ഏർപ്പെടുത്തി സർക്കാർ സംഭരിക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.