കാളികാവ്: നിർമാണ സാമഗ്രികൾ എത്തിക്കാൻ ത്രിതല പഞ്ചായത്ത് അധികൃതർ റോഡ് പണിയാത്തതു കാരണം വീടെന്ന സ്വപ്നം പൂവണിയാതെ പുള്ളിമാൻ തരിശ് കോളനിയിലെ മൂന്ന് കുടുംബങ്ങൾ. കാളികാവ് പഞ്ചായത്തിലെ പാറശ്ശേരിയിലാണ് മൂന്ന് കുടുംബങ്ങൾ ഓല ഷെഡിൽ അന്തിയുറങ്ങുന്നത്. മനോജ്, ഗോപാലൻ, ഷിജു എന്നിവരുടെ കുടുംബങ്ങളാണ് ദുരിതത്തിൽ.
ആദിവാസി കാട്ടുനായ്ക്ക വിഭാഗത്തിൽ പെടുന്ന മനോജിന് വീട് വെക്കാൻ ഐ.ടി.ഡി.പി വഴി നേരത്തേ മൂന്നര ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഗതാഗത സൗകര്യമുള്ള വഴിയില്ലാത്തതിനാൽ നിർമാണച്ചെലവ് കൂടുകയും ഫണ്ട് ക്ഷാമം നേരിടുകയും ചെയ്തു. ഇതോടെ വീട് നിർമാണം നിലച്ചു. ചെറിയൊരു ഓലക്കീറിലാണ് മനോജും കുടുംബവും കഴിയുന്നത്. ഫണ്ട് കുറവുകാരണം കരാറെടുത്തയാൾ പ്രവൃത്തി ഉപേക്ഷിച്ച് മടങ്ങിയതിനാൽ തൊട്ടടുത്ത ഗോപാലന്റെ വീട് ചുമർ പടവിൽ ഒതുങ്ങിയിരിക്കുകയാണ്. തൊട്ടടുത്ത ഷിജുവിന്റെ കുടുംബത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. മഴ കനത്താൽ ഈ മൂന്ന് കുടുംബങ്ങളും ഭീതിയോടെയാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.