കാളികാവ്: വൈകീട്ട് ആറ് കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാതെ എട്ട് കുടുംബങ്ങൾ. ചോക്കാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പുല്ലങ്കോട് കടിഞ്ചീരിക്കുന്ന് ഭാഗത്തെ കുടുംബങ്ങളാണ് സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഈ കുടുംബങ്ങൾ ഇവിടെ വീടുവെച്ച് താമസിക്കാൻ തുടങ്ങിയിട്ട് മുപ്പതിലേറെ വർഷമായി. പുല്ലങ്കോട് എസ്റ്റേറ്റ് റോഡിലൂടെയാണ് ഇവരുടെ യാത്ര. എന്നാൽ, വൈകീട്ട് ആറ് കഴിഞ്ഞാൽ ഇവർക്ക് പുറത്തിറങ്ങാൻ എസ്റ്റേറ്റിെൻറ അനുമതി വേണം. ഗേറ്റ് പൂട്ടി വാച്ച്മാൻ പോകുന്നതിനാലാണ് ഇവർക്ക് വഴിയടയുന്നത്.
എസ്റ്റേറ്റ് അധികൃതർ ഇവിടെ റോഡിന് സ്ഥലം വിട്ടുനൽകാൻ തയാറാണ്. എന്നാൽ, ഇതിനുവേണ്ടി ചോക്കാട് ഗ്രാമപഞ്ചായത്ത് എസ്റ്റേറ്റിന് ഔദ്യോഗികമായി കത്ത് നൽകണം. ഈ കത്താണ് ഇനിയും ലഭിക്കാത്തത്. കത്ത് ലഭിച്ചാൽ ഉടൻ കമ്പനി സ്ഥലം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, കോവിഡ് മൂലം ഭരണസമിതി യോഗം ചേരാൻ കഴിയാത്തതിനാൽ വിഷയം ചർച്ച ചെയ്യാനായിട്ടില്ലെന്നാണ് പഞ്ചായത്ത് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.