കാളികാവ്: വറുതിക്കിടയിൽ കൈനിറയെ പണം കിട്ടിയ ആഹ്ലാദത്തിലാണ് ചോക്കാട് ചിങ്കക്കല്ല് കോളനിയിലെ ആദിവാസി മുത്തശ്ശി ബീര. ക്ഷേമ പെൻഷൻ തുകയുടെ രണ്ട് ഗഡുവും ഒന്നിച്ച് കിട്ടിയപ്പോൾ ബീരയുടെ ഉള്ളിലെ സന്തോഷം മുഖത്ത് തെളിഞ്ഞു.
കോളനിയിലെത്തിയ കലക്ടറോട് ബീര പണം കിട്ടിയ കാര്യം പറയുകയും ചെയ്തു. മഹാമാരിക്കാലത്തെ അടച്ചുപൂട്ടൽ ആദിവാസികളെയും കാര്യമായി ബാധിച്ചിരുന്നു. നാടുകളിലെ തൊഴിലിടങ്ങൾ നഷ്ടപ്പെട്ടതിന് പുറമെ കാടുകളിൽനിന്ന് ശേഖരിക്കുന്ന വനവിഭവങ്ങൾ വിറ്റഴിക്കാൻ സംവിധാനമില്ലാത്തതും ഇവരെ വലച്ചിരുന്നു.
80 പിന്നിട്ട ബീരയും ഏറെ പ്രയാസത്തിലായിരുന്നു. ഇതിനിടയിലാണ് ചോക്കാട് സഹകരണ ബാങ്ക് അധികൃതർ കോളനിയിൽ നേരിട്ട് എത്തി ബീരടയക്കമുള്ളവർക്ക് 3200 രൂപ വീതം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.