കാളികാവ്: സാന്ത്വനപരിചരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അംഗം സത്യപ്രതിജ്ഞക്കെത്തിയത് അശരണർക്ക് തുണയായ ശാന്തിസദനിലെ അമ്മമാരുടെ സ്നേഹവായ്പ് ഏറ്റുവാങ്ങി. ചോക്കാട് ബ്ലോക്ക് ഡിവിഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട റസിയ സൈനുദ്ദീനാണ് ചോക്കാട്ടെ ശാന്തിസദനിലെത്തി അവിടെയുള്ള അമ്മമാരെ കണ്ട് അനുഗ്രഹം വാങ്ങിയത്.
ശാന്തിസദനിലെ അന്തേവാസികൾക്കുവേണ്ടി സിസ്റ്റർ നൈർമല്യം, സിസ്റ്റർ കാർമൽ, സിസ്റ്റർ ജസിറ്റ എന്നിവർ റസിയയെ സ്വീകരിച്ചു. സി.പി.ഐക്കുവേണ്ടി സ്വതന്ത്രയായി മത്സരിച്ച റസിയ വാർഡ് പിടിച്ചെടുക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിെൻറ പിറ്റേദിവസംതന്നെ ഇവരുടെ സഹോദരെൻറ മരണം സംഭവിച്ചതിനാൽ റസിയക്കായി ആഹ്ലാദപ്രകടനമൊന്നും ഉണ്ടായിരുന്നില്ല. ബന്ധുക്കൾക്കൊപ്പമാണ് ഇവർ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സത്യപ്രതിജ്ഞക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.