കാളികാവ്: പുഴയിൽ ഒഴുക്കിൽപെട്ട കാട്ടാനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചോക്കാട് കല്ലാമൂല വള്ളിപ്പൂളയിൽ ഞായറാഴ്ച പുലർച്ച ഒന്നിനാണ് സംഭവം. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന ആനക്കുട്ടിയെ രക്ഷപ്പെടുത്തി ചിങ്കക്കല്ലിന് മുകളിൽ വനത്തിൽ വിട്ടു.
ആനക്കുട്ടിയുടെ കരച്ചിൽ കേട്ടവർ വനപാലകരെ അറിയിക്കുകയായിരുന്നു. പുലർച്ച മൂന്നുവരെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ആനക്കുട്ടിയെ കരകയറ്റിയത്.
വനം ഓഫിസർമാരായ സുരേഷ് കുമാർ, പി.വി. സനൂപ് കൃഷ്ണൻ, സനൽകുമാർ, വാച്ച് മാൻ രാജഗോപാലൻ എന്നിവരടങ്ങുന്ന സംഘവും നാട്ടുകാരായ വിനോദ്, രാജേഷ് എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.