കാളികാവ്: സമൂഹ മാധ്യമം ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു. കാളികാവ് കറുത്തേനി സ്വദേശി ഡോക്ടർ ഫൈസൽ ബാബുവിെൻറ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി നിർമിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസിൽ പരാതി നൽകി. പ്രൊഫൈൽ ഫോട്ടോ അടക്കം ഉപയോഗിച്ചാണ് ഫേസ്ബുക്ക് മെസഞ്ചർ വഴി വ്യാജ സന്ദേശം നൽകി തട്ടിപ്പ് നടത്തിയത്.
ചികിത്സ സഹായം അഭ്യർഥിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഫൈസൽ ബാബുവിെൻറ വിദ്യാർഥി 5000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു. പണം അയച്ചവർ വിളിച്ചു പറഞ്ഞപ്പോഴാണ് ഫൈസൽ ബാബുവിന് വഞ്ചന മനസ്സിലായത്. ഉടൻതന്നെ സൈബർ സെല്ലിലും കാളികാവ് പൊലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു. അധ്യാപകനായ കെ.പി. ഹൈദരലിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി പരാതി ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.