ചി​ങ്ക​ക്ക​ല്ല് വ​ന​മ​ധ്യ​ത്തി​ലെ ആ​ദി​വാ​സി വീ​ടു​ക​ളും പ്ര​കാ​ശി​ക്കാ​ത്ത ഹൈ​മാ​സ്റ്റ് ലൈ​റ്റും

തെ​രു​വു​വി​ള​ക്ക് ​പ്ര​കാ​ശി​ക്കു​ന്നി​ല്ല; ചി​ങ്ക​ക്ക​ല്ലി​ൽ കാ​ട്ടാ​ന​പ്പേ​ടി​യി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ

കാ​ളി​കാ​വ്: കൂ​രി​രു​ട്ടി​ന്റെ മ​റ​വി​ൽ ആ​ന​യും ക​ടു​വ​യു​മെ​ത്തു​മോ എ​ന്ന പേ​ടി​യി​ൽ ക​ഴി​യു​കയാണ് ചോ​ക്കാ​ട് ചി​ങ്ക​ക്ക​ല്ല് ആ​ദി​വാ​സി ന​ഗ​റി​ലെ കു​ടും​ബ​ങ്ങ​ൾ. വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ചി​ങ്ക​ക്ക​ല്ലി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ കൂ​ടി പ്ര​കാ​ശി​ക്കാ​ത്ത​ത് ഭ​യം ഇ​ര​ട്ടി​പ്പി​ക്കു​ന്നു. ഇ​വി​ട​ത്തെ ഹൈ​മാ​സ്റ്റ് വി​ള​ക്ക് ക​ണ്ണ​ട​ച്ചി​ട്ട് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞു. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് പ്ര​കാ​ശി​ച്ച​ത് ആ​കെ ആ​ഴ്ച​ക​ൾ മാ​ത്രം. രാ​ത്രി​യി​ൽ തീ​യി​ട്ടും പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​ണ് ആ​ന​ക​ളെ ഇ​വ​ർ തു​ര​ത്തു​ന്ന​ത്.

ആ​ന​ക​ൾ എ​ത്തു​ന്ന​ത് കാ​ണാ​ൻ വെ​ളി​ച്ച​മി​ല്ലാ​ത്ത​താ​ണ് ഏ​റ്റ​വും വ​ലി​യ ഭ​യം. ആ​ന​യും മ​റ്റു​മൃ​ഗ​ങ്ങ​ളും എ​ത്തു​ന്ന​ത് മു​ൻ​കൂ​ട്ടി കാ​ണാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ല. പ​ഞ്ചാ​യ​ത്ത് ചെ​ല​വി​ൽ 2022ൽ ​സ്ഥാ​പി​ച്ച ഹൈ​മാ​സ് ലൈ​റ്റ് പോ​ലും ക​ത്തി​യ​ത് ആ​കെ ഒ​രാ​ഴ്ച. വൈ​ദ്യു​തി തൂ​ണു​ക​ളി​ൽ നേ​ര​ത്തെ സ്ഥാ​പി​ച്ച വി​ള​ക്കു​ക​ളും ക​ത്തു​ന്നി​ല്ല.

വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ ചോ​ല​യി​ൽ​നി​ന്ന് വെ​ള്ളം കു​ടി​ക്കാ​ൻ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് എ​ത്താ​റു​ള്ള​ത്. എ​ത്ര​യോ ത​വ​ണ ത​ല​നാ​രി​ഴ​ക്കാ​ണ് പ​ല​കു​ടും​ബ​ങ്ങ​ളും ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ദി​വാ​സി ന​ഗ​റി​ന് ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി​വേ​ലി പാ​ടെ ന​ശി​ച്ചു. അ​തി​നാ​ൽ ത​ന്നെ ആ​ന​ക​ളെ ത​ട​യാ​നു​ള്ള യാ​തൊ​രു​മാ​ർ​ഗ​വും നി​ല​വി​ലി​ല്ല. പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഹാ​ര​മി​ല്ല. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ ചി​ല​ർ അ​ന്തി​യു​റ​ങ്ങു​ന്ന​ത് പ്ലാ​സ്റ്റി​ക് ഷെ​ഡി​ലാ​ണ്. അ​തി​നി​ടെ വ​നം വ​കു​പ്പി​ന്റെ ചെ​ല​വി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ ചെ​റി​യ സോ​ളാ​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കു​റ​ഞ്ഞ പ്ര​കാ​ശം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Tags:    
News Summary - street light-Adivasi families in Chingakal in the fear of wild elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.