കാളികാവ്: ചോക്കാട് പഞ്ചായത്തിൽ പുറത്താക്കൽ നടപടിയുമായി ലീഗും. ചോക്കാട് ഗ്രാമപഞ്ചായത്ത് അംഗം സി.എം. ഹമീദലി, വാർഡ് ലീഗ് ഭാരവാഹികളായ എൻ. ഹൈദരലി, നസീബ് പിലാക്കാടൻ എന്നിവരെയാണ് ലീഗ് സംസ്ഥാന നേതൃത്വം പാർട്ടിയിൽ നിന്നു പുറത്താക്കിയത്.
വാർഡ് എട്ട് കല്ലാമൂലയിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിച്ചതാണ് ലീഗ് പ്രാദേശിക നേതാവ് ഹമീദലിക്കും രണ്ട് പ്രവർത്തകർക്കുമെതിരെ അച്ചടക്ക നടപടിക്ക് കാരണം.
വാർഡ് അഞ്ചിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, മാടമ്പത്തെ റിബൽ പി.വി. ജലീൽ എന്നിവരെ കോൺഗ്രസും പുറത്താക്കിയിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിച്ചതാണ് ലീഗ് പ്രാദേശിക നേതാവ് ഹമീദലിക്കും രണ്ട് പ്രവർത്തകർക്കുമെതിരെ അച്ചടക്ക നടപടിക്ക് കാരണമെന്ന് ലീഗ് ചോക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി. ഹംസ എന്ന കുഞ്ഞാപ്പു, സെക്രട്ടറി എം.എ. ഹമീദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.