കാളികാവ്: വെള്ളത്തിൽ വീണ് ഗുരുതരാവസ്ഥയിലായ പിഞ്ചു കുഞ്ഞിന് ട്രോമാകെയർ പ്രവർത്തകൻ ഏലംകുളം സിറാജിെൻറ അവസരോചിത ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് നാട്ടുകാർ.
തിങ്കളാഴ്ച കൂരാട് പനംപൊയിലിലെ റാഷിദിെൻറ രണ്ട് വയസ്സുള്ള കുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. വീട്ടുമുറ്റത്ത് മീൻ വളർത്താൻ സ്ഥാപിച്ച ചെറിയ ടാങ്കിലാണ് കുഞ്ഞ് വീണത്.
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആദ്യം സമീപവാസിയായ എറിയാട്ടുകച്ചൻ ആബിദ് പ്രാഥമിക ചികിത്സ നൽകി. എന്നിട്ടും ശ്വാസം നിലച്ച കുഞ്ഞിന് അനക്കമുണ്ടായില്ല. ഈ സമയത്താണ് സിറാജ് ഓടിയെത്തിയത്. കുഞ്ഞിന് കൃത്രിമശ്വാസോച്ഛ്വാസം നൽകുകയും താൻ പരിശീലിച്ച സി.പി.ആർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്ത് കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ഇതാണ് കുഞ്ഞിെൻറ ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്. കാളികാവ് ട്രോമാകെയർ യൂനിറ്റിലെ പരിശീലനം ലഭിച്ച മെമ്പറാണ് സിറാജ്. അപകടം നടക്കുമ്പോൾ കുഞ്ഞിെൻറ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. കൂട്ടക്കരച്ചിൽ കേട്ടാണ് സിറാജ് സംഭവസ്ഥലത്തെത്തിയത്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട കുഞ്ഞ് പൂർണ സുഖം പ്രാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.