കാളികാവ്: ഉദരംപൊയിൽ ചിറയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടവർക്ക് രക്ഷയായി ട്രോമാകെയർ പ്രവർത്തകർ. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. മഞ്ചേരി സ്വദേശികളായ രണ്ടുപേർ കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. ഒരു ശുചീകരണ പ്രവൃത്തി കഴിഞ്ഞ്കുളിച്ച് കൊണ്ടിരിക്കുകയായിരുന്ന ട്രോമാകെയർ പ്രവർത്തകർ രംഗം കണ്ട് ഓടിയെത്തി അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തുകയായിരുന്നു.
ഉദിരംപൊയിൽ വെള്ളക്കെട്ട് വളരെയധികം ആളുകൾ സന്ദർശിക്കുകയും കുളിക്കുകയും ചെയ്യുന്ന സ്ഥലമാണ്.
കാഴ്ചയിൽ അപകടകാരിയല്ലെന്ന് തോന്നുമെങ്കിലും പരിചയമില്ലാത്ത ആളുകളുടെ വെള്ളത്തിലേക്കുള്ള ഇറക്കം അപകടമുണ്ടാക്കും. ശക്തമായ ഒഴുക്കും പാറക്കെട്ടുകളും ഉള്ള ഇവിടെ കാൽ വഴുതി ഒഴുക്കിൽ പെട്ടാൽ പാറയിൽ പോയി അടിക്കുന്ന സ്ഥിതിയാണ്. പരിചയമില്ലാത്ത ആളുകൾ വളരെ ശ്രദ്ധിക്കണമെന്ന് ട്രോമാകെയർ ക്യാപ്റ്റൻ ജൗഹർ ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.