ചി​ങ്ക​ക്ക​ല്ലി​ലെ നി​ർ​മാ​ണം മു​ട​ങ്ങി​യ വീ​ടി​ന് മു​ന്നി​ൽ ഗീ​ത

മ​ഴ ക​ന​ക്കു​മ്പോ​ഴും പ്ലാ​സ്റ്റി​ക് ഷെ​ഡി​ൽ​നി​ന്ന് മോ​ച​ന​മി​ല്ലാ​തെ ആ​ദി​വാ​സി കു​ടും​ബം

കാ​ളി​കാ​വ്: വീ​ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ലാ​സ്റ്റി​ക് ഷെ​ഡ്ഡി​ൽ ക​ഴി​യു​ന്ന ചി​ങ്ക​ക്ക​ല്ലി​ലെ ആ​ദി​വാ​സി കു​ടും​ബ​ത്തി​ന് വ​രു​ന്ന മ​ഴ​ക്കാ​ല​വും ദു​രി​ത​ത്തി​ന്റേ​താ​വു​മെ​ന്നു​റ​പ്പാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ്സും കൈ​വി​ട്ട​തോ​ടെ അ​ന്തി​യു​റ​ങ്ങാ​ൻ ഗ​തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഗീ​ത​യും അ​യ​ൽ​വാ​സി​യു​മാ​യ സ​രോ​ജി​നി​യും.

എ​ട്ട് വ​ർ​ഷം മു​മ്പ് വീ​ടി​ന്റെ ത​റ നി​ർ​മി​ച്ച് ര​ണ്ടാം ഗ​ഡു​വി​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​നം വ​കു​പ്പ് ഇ​ട​പെ​ട്ട് വീ​ട് നി​ർ​മാ​ണം ത​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​മാ​യ​ത്. വീ​ട് വെ​ക്കു​ന്ന സ്ഥ​ലം വ​ന ഭൂ​മി​യി​ലാ​ണ് എ​ന്ന കാ​ര​ണ​മാ​ണ് പ​റ​ഞ്ഞ​ത്. പ​ല​പ്പോ​ഴും കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ ര​ക്ഷ പ്പെ​ട്ട​ത്.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും നി​ര​ന്ത​രം ഇ​വ​രു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തി​ന്റെ ഫ​ല​മാ​യി വ​നം വ​കു​പ്പി​ന്റെ നി​രോ​ധ​നം നീ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നേ​രി​ട്ട് നി​ല​മ്പൂ​രി​ൽ വെ​ച്ച് ഇ​വ​ർ​ക്ക് ഭൂ​മി​യു​ടെ രേ​ഖ കൈ​മാ​റി​യി​രു​ന്നു. പ​ക്ഷെ പ്ര​ശ്നം അ​വി​ടെ​യും തീ​ർ​ന്നി​ല്ല. വീ​ടി​ന് നേ​ര​ത്തെ ഐ.​ടി.​ഡി.​പി അ​നു​വ​ദി​ച്ച ഫ​ണ്ട് അ​പ്പോ​ഴേ​ക്കും കാ​ല​ഹ​ര​ണ​പ്പെ​ട്ടു.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ലൈ​ഫ് പ​ദ്ധ​തി​യി​ൽ പ​ഴ​യ പ​ട്ടി​ക​യി​ൽ ഇ​വ​രെ ഉ​ൾ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല. പു​തി​യ പ​ട്ടി​ക​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ഇ​നി ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്റെ ഉ​ത്ത​ര​വ് വേ​ണം. ആ​റ് ല​ക്ഷം രൂ​പ ഇ​വ​ർ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ല​ഭി​ക്കും. ഇ​ത് സം​ബ​ന്ധ​മാ​യി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ണ്ടാ​വു​ന്നി​ല്ല.

Tags:    
News Summary - Tribal family without relief from plastic shed during rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.