കാളികാവ്: സ്റ്റെൻസിൽ ആർട്ടിൽ മികവ് തെളിയിച്ച വൈഷ്ണവ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടി. മോഹൻലാലിെൻറ വിവിധ ഭാവങ്ങളിലുള്ള നൂറോളം ചിത്രങ്ങൾ കുറഞ്ഞ സമയം കൊണ്ട് ഇരുകരങ്ങളും ഉപയോഗിച്ച് വരച്ചു തീർത്തതയോടെയാണ് ഈ അപൂർവ നേട്ടത്തിന് അർഹത നേടിയത്.
കാളികാവിലെ സ്വർണ പണിക്കാരൻ വീതനശ്ശേരി ഗോപിയുടെ മകനാണ്. സിനിമാനടൻമാർ, സെലിബ്രിറ്റികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് ഇതിനകം ഒട്ടേറെ ചിത്രങ്ങൾ വരച്ചുനൽകിയിട്ടുണ്ട്. പ്രകൃതിയേയും മനുഷ്യനെയും കടലാസിൽ ആവാഹിച്ച് വൈഷ്ണവ് തീർത്ത ചിത്രങ്ങൾ ഏറെ പ്രശംസ നേടിയതാണ്.
മലപ്പുറം മഹ്ദിൻ എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.