കാളികാവ്: ചോക്കാട് പന്നിക്കോട്ടുമുണ്ട വാളക്കുളത്തുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് വല്ലാഞ്ചിറ ഉമൈറിനെ (22) കാളികാവ് പൊലീസ് അറസ്റ്റു ചെയ്തു. ജൂൺ 27ന് പ്രദേശത്തുണ്ടായ സംഘർഷത്തിനിടെ പന്നിക്കോട്ടുമുണ്ട പുലത്ത് നജ്മൽ ബാബുവിനെ ആക്രമിച്ച പരാതിയിലാണ് നടപടി. സംഘർഷത്തിൽ ഇടപെട്ട നാട്ടുകാരിൽപെട്ട നജ്മലിനെ ഉമൈർ ഇരുമ്പു വടികൊണ്ട് ആക്രമിച്ചതായാണ് കേസ്.
തലനാരിഴക്കാണ് നജ്മൽ ബാബു തലക്ക് അടിയേൽക്കാതെ രക്ഷപ്പെട്ടത്. കമ്പി വടികൊണ്ട് അടിക്കൽ, വധശ്രമം, ഭീഷണിപ്പെടുത്തൽ, മർദനം, കല്ല് കൊണ്ട് ആക്രമിക്കൽ, തുടങ്ങിയ കുറ്റങ്ങളാണ് ഉമൈറിനെതിരെ ചുമത്തിയിട്ടുള്ളത്.ക്രിമിനൽ സംഘാംഗങ്ങളായ യുവാക്കളിൽ ചിലർ പ്രദേശത്തെ കടയിൽ നിന്ന് ബലമായി പണം എടുക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നാട്ടുകാരുമായി ഏറ്റുമുട്ടലുണ്ടായത്.
ഇതിൽ പൂക്കോട്ടുംപാടം തട്ടിയേക്കൽ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ മുതുകുളവൻ ഫായിസ്, മുതുകുളവൻ ജിഷാൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അടുത്ത ദിവസം രാവിലെ മൈർ ഇരുമ്പു വടിയും മാരകായുധങ്ങളുമായി പന്നിക്കോട്ടുമുണ്ടയിലെത്തി നാട്ടുകാരെ വെല്ലുവിളിച്ചിരുന്നു.ഇതേതുടർന്നുണ്ടായ അടിപിടിയിൽ ഉമൈറിനും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.