കാളികാവ്: ആസന്ന മരണവും കാത്ത് വേനൽക്കാലത്ത് പാതയോരത്ത് തണലായിനിന്ന ഒരു കൂട്ടം മരങ്ങൾ. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ ഉദരംപൊയിൽ അങ്ങാടിയിലാണ് ദൃശ്യ ഭംഗിയും കടുംവെയിലിൽ കുളിരുമേകുന്ന മരങ്ങൾ കോടാലി വീഴുന്നതും കാത്ത് കഴിയുന്നത്.
16 ബദാം മരങ്ങളും ഉങ്ങ് മരങ്ങളുമാണ് മലയോരഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റുന്നത്. നിലവിലെ റോഡ് മലയോര ഹൈവേയാക്കി മാറ്റുന്നതിനായാണ് ഈ തണൽ മരങ്ങളത്രയും മുറിച്ചുമാറ്റുന്നത്.
ഉദരംപൊയിൽ മോണിങ് സ്റ്റാർ ക്ലബ് സാമൂഹിക വനവത്കരണ യജ്ഞത്തിന്റെ ഭാഗമായി 1988ലാണ് പാതയോരത്ത് മരങ്ങൾ നട്ടുപിടിപ്പിച്ചത്. അന്നത്തെ കലക്ടറായിരുന്ന ഇ.കെ. ഭരത് ഭൂഷൺ കൈനട്ട് ഉദ്ഘാടനം ചെയ്ത പദ്ധതി ക്ലബ്ബ് പ്രവർത്തകർ കൃത്യമായി പരിചരിച്ചു പോന്നു. മലയോരപാത നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. പാത വീതി കൂട്ടുന്നതിനാണ് മരങ്ങളത്രയും മുറിച്ച് മാറ്റുന്നത്. മരം മുറിക്കുന്നതിന് ടെൻഡർ പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.