കാഞ്ഞങ്ങാട്: ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 20കാരിയെ കാണാതായതായി പരാതി. മടിക്കൈ മാടത്തിലെ യുവതിയെയാണ് കഴിഞ്ഞദിവസം രാവിലെ 11.45 മുതൽ കാണാതായത്. നീലേശ്വരം മന്ദംപുറത്ത് കാവിലേക്ക് പോകുന്നുവെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ഭർതൃമതിയെ കാണാതായതായി പരാതി. പടന്ന കാവുന്തലയിലെ 33കാരിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്കാണ് വീട്ടിൽ നിന്നിറങ്ങിയത്. ചന്തേര പൊലീസ് കേസെടുത്തു.
വീട്ടിൽനിന്ന് പോയ 21 വയസ്സുകാരിയെ കാണാതായതായുള്ള പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തായന്നൂർ കാലിച്ചാനടുക്കം സ്വദേശിനിയെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലെന്നാണ് പരാതി. സഹോദരന്റെ പരാതിയിവ്യത്യസ്തയിടങ്ങളിൽ മൂന്ന് യുവതികളെ കാണാതായിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.