കാളികാവ്: കള്ളത്തോക്കുമായി മറ്റൊരു യുവാവുകൂടി കാളികാവ് പൊലീസിന്റെ പിടിയിലായി. ചോക്കാട് കല്ലാമൂല സ്വദേശി കിഴക്കഞ്ചാലിൽ ജൈസൽ മോനെയാണ് (34) അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജൈസലിന്റെ വീട്ടിൽനിന്ന് തോക്ക് കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ടാണ് പൊലീസ് പരിശോധന നടത്തിയത്. ജൈസലിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതിന് ആയുധ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഞായറാഴ്ച ഉച്ചക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ദിവസം കല്ലാമൂല സ്വദേശിയായ കുന്നത്ത് ജരീറിനെ ചിങ്കക്കല്ല് മലവാരത്തിലെ കൃഷിസ്ഥലത്തുവെച്ച് കള്ളത്തോക്ക്, തിരകൾ, വെടിമരുന്ന്, മാൻകൊമ്പുകൾ എന്നിവയുമായി പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിൽ കഴിയവേയാണ് രണ്ടാമത്തെയാളെ പൊലീസ് പിടികൂടുന്നത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് വ്യാപക തിരച്ചിലും പരിശോധനയും നടത്തിവരുകയാണ്. കാളികാവ് സി.ഐ എം. ശശിധരൻ പിള്ള, എ.എസ്.ഐ സാബിറ എന്നിവരുടെ നേതൃത്വത്തിലാണ് ജൈസലിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.