ക​രു​വാ​ര​കു​ണ്ട് സ​ബ് സ്റ്റേ​ഷ​ൻ; പു​തി​യ സ്ഥ​ലം തേ​ടി വൈ​ദ്യു​തി വ​കു​പ്പ്

ക​രു​വാ​ര​കു​ണ്ട്: വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​നു വേ​ണ്ടി​യു​ള്ള ക​രു​വാ​ര​കു​ണ്ടു​കാ​രു​ടെ കാ​ത്തി​രി​പ്പ് ഇ​നി​യും നീ​ളും. സ്വ​കാ​ര്യ​വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ 18 ​സെ​ന്റ് ഭൂ​മി വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ വ​കു​പ്പ് എ​ത്തി​യ​ത്. പു​തി​യ ഭൂ​മി​ക്ക് വേ​ണ്ടി​യു​ള്ള പ​ര​സ്യ​വും ഇ​തി​ന​കം ന​ൽ​കി. കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ത്ത് കോ​ടി​യോ​ളം രൂ​പ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ലു​വ​ർ​ഷം മു​മ്പാ​ണ് ക​രു​വാ​ര​കു​ണ്ട് സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നു​ള്ള ശ്ര​മം വൈ​ദ്യു​തി വ​കു​പ്പ് ആ​രം​ഭി​ച്ച​ത്. പി​ന്തു​ണ​യു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഇ​റ​ങ്ങി. അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് പു​റ​മ്പോ​ക്ക് ഭൂ​മി ന​ൽ​കാ​നും ശ്ര​മ​മു​ണ്ടാ​യി. എ​ന്നാ​ൽ അ​തി​ർ​ത്തി ത​ർ​ക്ക​വും കേ​സു​ക​ളും കാ​ര​ണം ഈ ​നീ​ക്കം വൈ​ദ്യു​തി വ​കു​പ്പ് ത​ന്നെ വേ​ണ്ടെ​ന്ന് വെ​ച്ചു. പി​ന്നീ​ടാ​ണ് വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫി​സി​ന് സ​മീ​പം 18 സെ​ന്റ് ഭൂ​മി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​യ പ​ട്ടി​ക്കാ​ട​ൻ ശൈ​ലേ​ഷ് ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് ഇ​തി​ന്റെ രേ​ഖ​ക​ളും അ​ദ്ദേ​ഹം കൈ​മാ​റി.

എ​ന്നാ​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ൽ ഈ ​സ്ഥ​ലം യോ​ജ്യ​മ​ല്ലെ​ന്നും ഇ​വി​ടെ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ 75 ല​ക്ഷം രൂ​പ അ​ധി​കം ചെ​ല​വ് വ​രും എ​ന്നും ക​ണ്ടെ​ത്തി. ഇ​തോ​ടെ ഈ ​ഭൂ​മി​യും ഉ​പേ​ക്ഷി​ച്ചു.

തു​ട​ർ​ന്നാ​ണ് അ​നു​യോ​ജ്യ​മാ​യ ഇ​ട​ത്ത് 30 സെ​ന്റ് ഭൂ​മി തേ​ടി പ​ത്ര​പ​ര​സ്യം ന​ൽ​കി​യ​ത്. സ​ബ് സ്റ്റേ​ഷ​ൻ ആ​യ​തി​നാ​ൽ ജ​ന​വാ​സ കേ​ന്ദ്ര​മാ​വാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്ന​തും സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വി​ല​ക്ക് ല​ഭ്യ​വു​മാ​ക​ണം ഭൂ​മി. ഈ ​വ്യ​വ​സ്ഥ​ക​ളാ​ണ് സ്ഥ​ല ല​ഭ്യ​ത​ക്ക് ത​ട​സ്സ​മാ​കു​ന്ന​ത്. ക​രു​വാ​ര​കു​ണ്ടി​നോ​ടൊ​പ്പം പാ​സ്സാ​യ തി​രു​വാ​ലി സ​ബ് സ്റ്റേ​ഷ​ൻ ഇ​തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡ് ഭൂ​മി തേ​ടി​യേ​ക്കും

ക​രു​വാ​ര​കു​ണ്ട്: ഹെ​ക്ട​ർ ക​ണ​ക്കി​ന് പു​റ​മ്പോ​ക്ക് ഭൂ​മി​യു​ള്ള ക​രു​വാ​ര​കു​ണ്ടി​ലാ​ണ് വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്. സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​ന് സ​ബ് സ്റ്റേ​ഷ​ൻ അ​ഭി​മാ​ന അ​ജ​ണ്ട​യാ​ണ്.

എ​ന്നാ​ൽ, ഇ​ത് സ​ഫ​ല​മാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കി​ഴ​ക്കേ​ത്ത​ല​യി​ലെ നി​ർ​ദി​ഷ്ട പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഭൂ​മി​യി​ൽ സ​ബ് സ്റ്റേ​ഷ​ൻ പ​ണി​യാ​മോ എ​ന്ന കാ​ര്യം ആ​ലോ​ചി​ച്ചേ​ക്കും. ഈ ​ഭൂ​മി പ​ത്ത് വ​ർ​ഷ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്.

ഇ​തി​ൽ​നി​ന്ന് 20 സെ​ന്റ് ഭൂ​മി ല​ഭ്യ​മാ​യാ​ൽ വൈ​ദ്യു​തി വ​കു​പ്പി​ന് കൈ​മാ​റാം. പ​രി​സ​ര​ത്തെ സ്വ​കാ​ര്യ ഭൂ​മി ഉ​ട​മ​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ അ​ഭി​പ്രാ​യ സ​മ​ന്വ​യം ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ടി​വ​രും.

Tags:    
News Summary - Karuvarakundu sub station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.