കൊണ്ടോട്ടി: വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള മർദനവും മദ്യ - മയക്കുമരുന്ന് ലോബികളുടെ വിളയാട്ടവും സ്വർണ കള്ളക്കടത്തും വ്യാപകമായ കൊണ്ടോട്ടിയില്‍ പൊലീസിന്റെ നേതൃത്വം ഇനി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടിന്. ആന്ധ്രപ്രദേശിലെ കര്‍ണ്ണൂര്‍ സ്വദേശി വിജയ് ഭരത് റെഡ്ഡിയാണ് പുതിയ എ.എസ്.പിയായി ചുമതലയേറ്റത്. കൊണ്ടോട്ടിയിലെ ഡിവൈ.എസ്.പി ഓഫിസാണ് പുതിയ എ.എസ്.പി ഓഫിസായി പ്രവര്‍ത്തിക്കുക. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് കേസുകളും ഇനി പുതിയ എ.എസ്.പിയാകും പരിശോധിക്കുക. വിദ്യാലയങ്ങളും ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വ്യാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഇതിനായി പ്രത്യേക കർമ പദ്ധതി ആവിഷ്കരിക്കാനും പൊലീസ് തലത്തില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
അടുത്ത കാലത്തായി എയര്‍ കസ്റ്റംസിന്റെ പരിശോധനയില്‍ കണ്ടെത്താത്ത സ്വർണക്കടത്ത് വിമാനത്താവളം കേന്ദ്രീകരിച്ച് പൊലീസാണ് പിടികൂടാറ്. ജില്ല പൊലീസ് സൂപ്രണ്ടിന്റെ കീഴിലെ പ്രത്യേക അന്വേഷണ സംഘത്തെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് നയിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴില്‍ സേന കൂടുതല്‍ ശക്തമാകുന്നതോടെ ലഹരി മാഫിയക്കും വാഹന നിയമ ലംഘനത്തിനുമെതിരെ കര്‍ശന നടപടി വരും ദിവസങ്ങളില്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.