കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളില്‍ കെട്ടിടങ്ങള്‍ നിർമിക്കുന്നതിനുള്ള വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) അനുവദിക്കുന്നതിലെ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് കൊണ്ടോട്ടി നഗരസഭ. ഇക്കാര്യമാവശ്യപ്പെട്ട് കൗണ്‍സില്‍ പ്രമേയം പാസാക്കി.
വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാല്‍ ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചവര്‍ക്ക് പോലും കെട്ടിട നമ്പര്‍ നല്‍കാനാകുന്നില്ലെന്നും വിമാനത്താവളത്തിന് ഏറെ അകലെയുള്ള കുടുംബങ്ങള്‍പോലും നിരാക്ഷേപ പത്രം ലഭിക്കാത്തതിനാല്‍ പ്രയാസം നേരിടുകയാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ മറ്റു അന്താരാഷ്ട്ര വിമാനത്താവങ്ങളുടെ സമീപ പ്രദേശങ്ങളിലൊന്നും ഇത്തരം നിയമങ്ങള്‍ കര്ക്കശമാക്കാതിരിക്കെ, വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ചിറയില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. സല്മാന് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ ഷാഹിദ, കെ.സി. മൊയ്തീന് എന്നിവര്‍ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.