കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളമുൾപ്പെടെ പരിധി വരുന്ന കരിപ്പൂർ പൊലീസ് സ്റ്റേഷന് പ്രവർത്തിക്കുന്നത് അസൗകര്യങ്ങൾക്ക് നടുവിൽ. സ്റ്റേഷൻ പ്രവർത്തനം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും വാടക കെട്ടിടത്തില്‍നിന്ന് ശാപമോക്ഷമായില്ല.
സ്വന്തമായി സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാലാണ് കെട്ടിടനിർമാണം അനന്തമായി നീളുന്നത്. വിമാനത്താവള പരിസരത്ത് 20 സെൻറ് സ്ഥലം ഏറ്റെടുക്കാന്‍ രണ്ടുവര്‍ഷം മുമ്പ് തീരുമാനിച്ചെങ്കിലും നടപടികളായില്ല. വിമാനത്താവള കാര്‍പാര്‍ക്കിങ്ങിനായി സ്ഥലം ഏറ്റെടുക്കുന്നതിനോട് ചേര്‍ത്ത് 20 സെൻറ് കൂടി അധികം ഏറ്റെടുക്കാനായിരുന്നു തീരുമാനം.
വര്‍ഷങ്ങളായി കുമ്മിണിപ്പറമ്പില്‍ വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിലെ മുഴുവന്‍ കേസുകളും കൈകാര്യം ചെയ്യുന്ന കരിപ്പൂര്‍ സ്റ്റേഷനാണ് ഈ ഗതികേട്. വിമാനത്താവളത്തിന് ഏറെ അകലെയുള്ള സ്റ്റേഷനിലേക്ക് ഏറെ ദൂരം ചുറ്റിവേണം വന്നെത്താന്‍.
വിമാനത്താവളത്തിെൻറ അകത്തെ ചുമതല മാത്രമാണ് കേന്ദ്രസുരക്ഷ സേനക്കുളളത്. പുറത്ത് കേരള പൊലീസിനാണ്. നിലവില്‍ ടെര്‍മിനലിലെ മുമ്പിലെ താല്‍ക്കാലിക കേന്ദ്രത്തിലാണ് പൊലിസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
കരിപ്പൂരില്‍ സ്റ്റേഷന് അനുവദിച്ച കാലഘട്ടത്തില്‍ തന്നെ സ്ഥലം നല്കാന് എയര്‍പോര്‍ട്ട് അതോറിറ്റി രംഗത്തുവന്നിരുന്നു. എന്നാല്‍, മതിയായ സ്ഥലം ലഭ്യമാക്കാനായില്ല. വിമാനത്താവള സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലാവുകയും ചെയ്തു.
കരിപ്പൂര്‍ മേഖലയും വിമാനത്താവളവും ചേര്‍ന്നതാണ് കരിപ്പൂര്‍ സ്റ്റേഷെൻറ പരിധി. വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ അടക്കം അരങ്ങേറുന്നത് പതിവാണ്. എന്നാൽ, കേസുകളിൽ പിടികൂടുന്ന പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ െവക്കാനോ മറ്റോ ഇവിടെ മതിയായ സൗകര്യങ്ങളില്ല.
ഇതിനെല്ലാം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വിവിധ കേസുകളിൽ പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. പിടികൂടുന്ന വാഹനങ്ങളെല്ലാം റോഡരികിൽ സൂക്ഷിക്കേണ്ട ഗതികേടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.