കൃ​ഷി​നാ​ശം: പ​ന്നി​ക​ളെ തു​ര​ത്താ​ൻ തോ​ക്കെ​ടു​ക്കാ​ൻ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ

കൊ​ണ്ടോ​ട്ടി: കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വ്യാ​പ​ക​നാ​ശം വി​ത​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചി​ടാ​ൻ ഒ​രു​ങ്ങി കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ.

ഇ​തി​നാ​യി അം​ഗീ​കൃ​ത ലൈ​സ​ന്‍സു​ള്ള ഷൂ​ട്ട​ര്‍മാ​രെ നി​യോ​ഗി​ച്ച് ഉ​ത്ത​ര​വി​റ​ക്കാ​ന്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ നി​ത ഷ​ഹീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ക​ര്‍ഷ​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മ​ര്‍പ്പി​ച്ച തോ​ക്കു​ക​ള്‍ വി​ട്ടു​കി​ട്ടാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ക്ക് അ​പേ​ക്ഷ ന​ല്‍കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കു​ക​യും കൃ​ഷി​നാ​ശം സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ക​ര്‍ഷ​ക​രു​ടേ​യും സം​യു​ക്ത യോ​ഗം വി​ളി​ച്ച​ത്. കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന പ​ന്നി​ക​ളെ തു​ര​ത്താ​ന്‍ മ​റ്റു മാ​ര്‍ഗ​ങ്ങ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ടി​വെ​ച്ചു കൊ​ല്ലാ​ന്‍ തീ​രു​മാ​ന​മാ​യ​തെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളെ വി​വി​ധ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ക​ര്‍ഷ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ടി​വെ​ച്ചി​ടാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ന്റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍ത്ത​നം അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കും.

കാ​ട്ടു​പ​ന്നി ശ​ല്യം പൂ​ര്‍ണ​മാ​യും ഇ​ല്ലാ​താ​കു​ന്ന​തു​വ​രെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍ത്ത​നം തു​ട​രാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഷ്‌​റ​ഫ് മ​ടാ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റം​ല കൊ​വ​ണ്ടി, കൗ​ണ്‍സി​ല​ര്‍മാ​രാ​യ ശി​ഹാ​ബ് കോ​ട്ട, കെ.​സി. മൊ​യ്തീ​ന്‍, സാ​ലി​ഹ്, വീ​രാ​ന്‍കു​ട്ടി, ഉ​മ്മു​കു​ല്‍സു, ഉ​ഷ, താ​ഹി​റ, ഫൗ​സി​യ ബാ​ബു, സെ​ക്ര​ട്ട​റി എ. ​ഫി​റോ​സ് ഖാ​ന്‍, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ മ​ന്‍സൂ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍മാ​രാ​യ ഇ​സ്‌​ന, ഷ​മീ​ന, പ്ര​ദേ​ശ​ത്തെ ക​ര്‍ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Agricultural Destruction: Kondotty Municipal Corporation pigs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.