കെ.​പി.

ഫി​റോ​സ്

കൊണ്ടോട്ടി നഗരസഭ: ‍കെ.പി. ഫിറോസ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍

കൊ​ണ്ടോ​ട്ടി: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ​ദ​വി പ​ങ്കു​വെ​ക്കു​ന്ന​തി​നെ ചൊ​ല്ലി കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ല്‍ കോ​ണ്‍ഗ്ര​സും മു​സ്‍ലിം ലീ​ഗും ത​മ്മി​ലു​ണ്ടാ​യ ഭി​ന്ന​ത​ക്കൊ​ടു​വി​ല്‍ മു​ന്ന​ണി തീ​രു​മാ​ന​പ്ര​കാ​രം മു​സ്‍ലിം ലീ​ഗ് അം​ഗം അ​ഷ്‌​റ​ഫ് മ​ടാ​ന്‍ രാ​ജി​വെ​ച്ച ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് മു​സ്‍ലിം ലീ​ഗി​ലെ​ത​ന്നെ കെ.​പി. ഫി​റോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 30ാം വാ​ര്‍ഡ് കൗ​ണ്‍സി​ല​റാ​യ ഫി​റോ​സ് എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​കൗ​ണ്‍സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മി​തി​യി​ലെ ഏ​ഴ് അം​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​രാ​ണ് ഹാ​ജ​രാ​യ​ത്. ഏ​ക സി.​പി.​എം അം​ഗം ഷാ​ഹി​ദ ന​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചി​ല്ല. ഇ​തോ​ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി പ​ത്രി​ക ന​ല്‍കി​യ കെ.​പി. ഫി​റോ​സി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ഭ​ര​ണ​ത്തി​ലേ​റി ആ​ദ്യ മൂ​ന്നു​വ​ര്‍ഷം അ​ധ്യ​ക്ഷ പ​ദ​വി ലീ​ഗി​നും അ​വ​സാ​ന ര​ണ്ടു​വ​ര്‍ഷം കോ​ണ്‍ഗ്ര​സി​നു​മെ​ന്ന മു​ന്ന​ണി ധാ​ര​ണ പാ​ലി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍ത്തി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ പി. ​സ​നൂ​പ് മാ​സ്റ്റ​ര്‍ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​വും അ​ബീ​ന പു​തി​യ​റ​ക്ക​ല്‍ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​വും രാ​ജി​വെ​ച്ചി​രു​ന്നു.

പി​ന്നീ​ട് ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ​ദ​വി ജൂ​ണ്‍ മാ​സ​ത്തോ​ടെ കോ​ണ്‍ഗ്ര​സി​ന് ന​ല്‍കാ​മെ​ന്ന് മു​ന്ന​ണി ധാ​ര​ണ​യി​ലെ​ത്തു​ക​യും ഇ​തി​ന്റെ ഭാ​ഗ​മാ​യി ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വെ​ച്ച 32ാം വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ മു​സ്‍ലിം ലീ​ഗി​ലെ അ​ഷ്റ​ഫ് മ​ടാ​നെ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി കോ​ണ്‍ഗ്ര​സി​ലെ​ത​ന്നെ നി​ത സ​ഹീ​റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ഉ​പാ​ധ്യ​ക്ഷ​ന്റേ​യും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. നി​ല​വി​ലെ അ​ധ്യ​ക്ഷ​യാ​യ മു​സ്‍ലിം ലീ​ഗി​ലെ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി സ്ഥാ​നം രാ​ജി​വെ​ച്ചി​ട്ടി​ല്ല. ജൂ​ണ്‍ ര​ണ്ടാം വാ​ര​ത്തോ​ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ് മു​ന്ന​ണി കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നു​ള്ള സൂ​ച​ന. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഷ്റ​ഫ് മ​ടാ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി. ​മി​നി മോ​ള്‍, റം​ല കോ​ട​വ​ണ്ടി, നി​ത സ​ഹീ​ര്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ കോ​ട്ട​യി​ല്‍ വീ​രാ​ന്‍ കു​ട്ടി, കെ.​കെ. ഫാ​റൂ​ഖ്, താ​ന്നി​ക്ക​ല്‍ ചെ​റി​യാ​പ്പു, ഷാ​ഹി​ദ, സൗ​മ്യ, ജി​ന്‍ഷ, ഉ​മ്മു​കു​ല്‍സു, കെ.​കെ. ബി​ന്ദു, സെ​ക്ര​ട്ട​റി ഫി​റോ​സ് ഖാ​ന്‍, റ​വ​ന്യൂ ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Kondotty Municipality: K.P. Firoz Welfare Standing Committee Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.