ആഭരണം നിര്‍മിക്കാന്‍ നല്‍കിയ സ്വര്‍ണം കടത്തിയ തൊഴിലാളി രാജസ്ഥാനില്‍ പിടിയിൽ

കൊണ്ടോട്ടി: പ്രമുഖ ജ്വല്ലറിയിലേക്ക് ആഭരണം നിര്‍മിക്കാന്‍ നല്‍കിയ സ്വര്‍ണവുമായി മുങ്ങിയ ആഭരണ നിര്‍മാണ തൊഴിലാളിയെ രാജസ്ഥാനില്‍നിന്ന് കൊണ്ടോട്ടി പൊലീസ് പിടികൂടി. പശ്ചിമബംഗാള്‍ ബുര്‍ധമന്‍ സ്വദേശി ഷുക്കൂറലി ഷെയ്ക്കാണ് (38) അറസ്റ്റിലായത്.

കൊണ്ടോട്ടിയില്‍ ആഭരണ നിര്‍മാണ ജോലി ചെയ്യുന്ന ഷുക്കൂറലി 302 ഗ്രാം സ്വര്‍ണവുമായി മേയ് രണ്ടിനു കടന്നുകളയുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ജില്ല പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്‌റഫിന്റെ നിര്‍ദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

രാജസ്ഥാനിലെ ജയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    
News Summary - Laborer arrested in Rajasthan for smuggling gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.