കൊണ്ടോട്ടി: മേലങ്ങാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് പാഠ്യ-പാഠ്യാനുബന്ധ മേഖലകളിൽ പിന്തുണ നൽകാൻ സമഗ്ര ശിക്ഷ കേരള, കൊണ്ടോട്ടി ബി.ആർ.സിക്ക് കീഴിൽ പ്രത്യേക പരിചരണ കേന്ദ്രം തുറന്നു. നഗരസഭയിലെ വിവിധ സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർഥികൾക്കായാണ് മികച്ച സൗകര്യങ്ങളോടെ കേന്ദ്രം ഒരുക്കിയത്. അക്കാദമിക രംഗത്തിന് പുറമെ കലാ കായിക പ്രവർത്തനങ്ങൾക്കും പിന്തുണ നൽകും.
മുനിസിപ്പൽ കൗൺസിലർ അബീന അൻവർ പുതിയറക്കൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സാദിഖലി ആലങ്ങാടൻ അധ്യക്ഷത വഹിച്ചു. ഡോ. സുധീരൻ ചീരക്കൊട, പ്രധാനാധ്യാപകൻ പി.കെ. അബ്ദുസ്സലാം, ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.കെ അബ്ദുറഹ്മാൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷബീറലി കുണ്ടുകാവിൽ, പി.ഇ. മുജീബ് റഹ്മാൻ, അഷ്റഫ് മുസ്ലിയാരകത്ത്, ഷംസുദ്ദീൻ കലങ്ങോടൻ, ഫസീലത്ത് എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഭിന്നശേഷി വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.