ക​രി​പ്പൂ​ർ മേ​ഖ​ല​യി​ലെ നി​ർമാ​ണം; വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്കെതിരെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ടു​ക​ളു​ള്‍പ്പെ​ടെ​യു​ള്ള നി​ര്‍മാ​ണ​ങ്ങ​ള്‍ക്ക് നി​രാ​ക്ഷേ​പ പ​ത്രം (എ​ന്‍.​ഒ.​സി) അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി തു​ട​രു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു.

വീ​ട് നി​ർ​മാ​ണ​ത്തി​ന​ട​ക്കം നി​രാ​ക്ഷേ​പ പ​ത്ര​ത്തി​നാ​യി സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി നി​ര​സി​ക്കു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള സ​മ​ര സ​മി​തി​യാ​ണ് നാ​ട്ടു​കാ​രെ സം​ഘ​ടി​പ്പി​ച്ച് പ്ര​ക്ഷോ​ഭ വ​ഴി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് നി​രാ​ക്ഷേ​പ പ​ത്രം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടേ​യും പ​രി​സ​ര​വാ​സി​ക​ളു​ടേ​യും സം​യു​ക്ത ആ​ലോ​ച​ന യോ​ഗം ചേ​രും. യോ​ഗ​ത്തി​ല്‍ ഭാ​വി പ​രി​പാ​ടി​ക​ള്‍ക്ക് രൂ​പം ന​ല്‍കു​മെ​ന്ന് സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ക്ക് വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി നി​രാ​ക്ഷേ​പ പ​ത്രം അ​നു​വ​ദി​ക്കാ​ത്ത പ്ര​ശ്‌​നം നി​ര​ന്ത​രം ച​ര്‍ച്ച​യാ​കു​ക​യും പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഇ​ട​പെ​ടു​ക​യും ചെ​യ്തി​ട്ടും പ്ര​ശ്‌​നം സ​ങ്കീ​ര്‍ണ​മാ​യി തു​ട​രു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ഴും.

2047ല്‍ ​ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള വി​ക​സ​നം പ​റ​ഞ്ഞ് നി​ല​വി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ക്ക് ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​വ​ര്‍ക്കു​പോ​ലും മേ​ഖ​ല​യി​ല്‍ പു​തി​യ വീ​ട് നി​ര്‍മ്മി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത നി​ല വ​ലി​യ വി​മ​ര്‍ശ​ന​ങ്ങ​ള്‍ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ ന​ല്‍കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍ന്ന് സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി, ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍, സ​മീ​പ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ര്‍ന്നി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​ടെ നി​രാ​ക്ഷേ​പ പ​ത്ര​മി​ല്ലാ​തെ​ത​ന്നെ അ​നു​മ​തി ന​ല്‍കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ നി​യ​മ​സ​ഭ​യി​ലു​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​റു​പ​ടി ന​ല്‍കി​യി​രു​ന്നു. ഇ​തി​ലും തു​ട​ര്‍ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ക്കു​ള്ള വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​ടെ നി​രാ​ക്ഷേ​പ പ​ത്രം ല​ഭ്യ​മാ​കാ​ത്ത പ്ര​ശ്നം ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും ഇ​ക്കാ​ര്യം അ​ധി​കൃ​ത​രു​മാ​യും സ​ര്‍ക്കാ​റു​മാ​യും ച​ര്‍ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഒ​ക്ടോ​ബ​ര്‍ 15ന് ​ചേ​ര്‍ന്ന വി​മാ​ന​ത്താ​വ​ള ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം ചെ​യ​ര്‍മാ​ന്‍ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്. പ​രാ​തി​ക​ള്‍ നി​ര​ന്ത​രം ന​ല്‍കു​ക​യും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും സ​ര്‍ക്കാ​റും പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ ത​ന്നെ​യാ​ണ് നി​രാ​ക്ഷേ​പ പ​ത്ര​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി നി​ര്‍ബാ​ധം നി​ര​സി​ക്കു​ക​യും ചെ​യ്യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര സ​മ​ിതി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്റെ പാ​ത​യി​ലെ​ത്തി​നി​ല്‍ക്കു​ന്ന​ത്.

Tags:    
News Summary - Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.