കൊണ്ടോട്ടി: റമദാനിൽ പോയകാലത്തിന്റെ വർണക്കാഴ്ചയായിരുന്ന തൊപ്പികള്‍ക്ക് വിപണിയില്‍ നിറംമങ്ങി. റമദാനിലെ ആദ്യ പത്തില്‍ സജീവമായിരുന്ന തൊപ്പി വിപണി ഇത്തവണ നിർജീവമാണ്. പരീക്ഷക്കാലമായതിനാല്‍ കുട്ടികള്‍ കൂടുതൽ എത്താത്തതും കോവിഡിനുശേഷം പള്ളികളില്‍ തന്നെ തൊപ്പികള്‍ നേരിട്ടുനല്‍കുന്ന പ്രവണത സജീവമായതും തൊപ്പി വിപണിയെ പിറകോട്ടടിച്ചു.
വിദേശ നിർമിത തൊപ്പികള്വരെ ഇറക്കുമതി ചെയ്ത് സജീവമായിരുന്ന വ്യാപാരികള്‍ ഈ റമദാനില്‍ നിലനില്‍പ്പില്ലാത്ത അവസ്ഥയിലാണ്. സൂഫി തൊപ്പി മുതല്‍ നാടന്‍ കോട്ടന്‍ തൊപ്പികള്‍ വരെ കഴിഞ്ഞ കാലങ്ങളിലെല്ലാം വിപണിയില്‍ സജീവമായിരുന്നു. അഴകില്‍ വര്‍ണ വിസ്മയം തീര്‍ക്കുന്ന കിന്നരിത്തൊപ്പികളും സജീവമായിരുന്ന വിപണന കേന്ദ്രങ്ങള്‍ നാടിനിപ്പോള്‍ അന്യമാണ്.
റമദാന് ആഘോഷമാക്കിയിരുന്ന ബാല്യങ്ങളെ ആകര്‍ഷിച്ചിരുന്ന പള്ളികള്ക്കടുത്തുള്ള വിപണന കേന്ദ്രങ്ങളാണ് ഓർമയാകുന്നത്. റമദാനിലെ ആദ്യ പത്തില്‍ കാസര്‍കോടിന്റെ തനതു വിഭാഗമായ തളങ്കര തൊപ്പി, ജിന്ന തൊപ്പി, മക്ക, ഒമാനി തൊപ്പികള്‍ എന്നിവക്കെല്ലാം നേരത്തെയുണ്ടായിരുന്നതിന്റെ പകുതിയലധികം ആവശ്യക്കാരും ഇപ്പോഴില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
20 രൂപ മുതല്‍ ആയിരത്തിലധികം രൂപ വിലയുള്ള തൊപ്പികളാണ് വര്‍ണ നൂലുകളില്‍ നെയ്ത് വിപണിലെത്തിയിരുന്നത്. ഒമാന്‍ തൊപ്പിക്കും ഷെര്‍വാണി തൊപ്പികള്‍ക്കും തനതു മാതൃകയിലുള്ള മക്ക തൊപ്പികള്‍ക്കും നിരവധി ആവശ്യക്കാര്‍ നേരത്തെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.