കൊണ്ടോട്ടി: അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാന്‍ മുടി മുറിച്ചുനല്‍കി കൊട്ടുക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. 68 വിദ്യാര്‍ഥികളും സ്പെഷല്‍ എജുക്കേറ്റര്‍ ആയിഷ നിഷ്മയുമാണ് കേശദാനം നടത്തിയത്. ഫാറൂഖ് കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് പ്രത്യേക ക്യാമ്പ് ഒരുക്കിയായിരുന്നു കേശദാനം.
ഒരുമാസം മുമ്പ് വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥി ഹല്‍ദിയ റുഷ്ദി മുടി ദാനം ചെയ്തതാണ് മറ്റു വിദ്യാർഥികള്‍ക്ക് പ്രചോദനമായത്. രക്ഷിതാക്കള്‍ താൽപര്യം അറിയിച്ചതിനെതുടര്‍ന്നു അമ്മമാര്‍ക്കായി പ്രത്യേക കേശദാനക്യാമ്പ് നടത്താനൊരുങ്ങുകയാണ് സ്കൂള്‍ അധികൃതര്‍. വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാനക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സക്കായി നാലുലക്ഷം രൂപ നേരത്തെ വിദ്യാര്‍ഥികള്‍ സമാഹരിച്ചിരുന്നു.
കേശദാന ക്യാമ്പിനോടനുബന്ധിച്ച് സെമിനാറും നടന്നു. മിറാക്കിള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോഓഡിനേറ്റര്‍ ഫാറൂഖ് തുമ്പപ്പാടം ക്യാമ്പിന് നേതൃത്വം നല്കി. പി.ടി.എ പ്രസിഡന്റ് കെ.പി. ഫിറോസ്, പ്രഥമാധ്യാപകന് പി.കെ. സുനില്‍കുമാര്‍, എ. അവറാന്‍കുട്ടി, വി.പി. സിദ്ദിഖ്, ഷമീര്‍ നീറാട്, ബേബി മുംതാസ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.