കൊണ്ടോട്ടി: വൈദ്യുതിയൊന്ന് ചെറുതായിട്ട് പണിമുടക്കിയാല്‍ മതി കൊണ്ടോട്ടി സബ് രജിസ്ട്രേഷന് ഓഫിസും പണിമുടക്കും. വൈദ്യുതിപോയാല്‍ പകരം സംവിധാനം ഇല്ലാത്തത് രജിസ്ട്രേഷന് ഓഫിസിെൻറ ദൈന്യംദിന പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുകയാണ്. വൈദ്യുതി പോയാല്‍ ഉടൻ ഓഫിസിലെ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലക്കും. യു.പി.എസ് തകരാറിലായതാണ് ഇതിന് കാരണം. രജിസ്ട്രാര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
നഗരത്തില്‍ ഇടക്കിടെ വൈദ്യുതി തടസ്സപ്പെടല്‍ പതിവാണ്. കഴിഞ്ഞ ദിവസം രാവിലെ മുടങ്ങിയ വൈദ്യുതി ഉച്ചകഴിഞ്ഞാണ് തിരിച്ചെത്തിയത്.ഉപഭോക്താക്കള്‍ക്കൊപ്പം ജീവനക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഓഫിസ് ജോലി ചെയ്ത് തീര്‍ക്കാന്‍ ഓഫിസ് സമയം കഴിഞ്ഞും പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ്.
ഒമ്പത് വില്ലേജുകളാണ് ഓഫിസിന് കീഴില്‍ വരുന്നത്. നിരവധി പേരാണ് ദിവസവും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ എത്തുന്നത്. കമ്പ്യൂട്ടറുകള്‍ പണിമുടക്കുന്നത് കാരണം സമയാസമയം സേവനം നല്കാന് ജീവനക്കാര്‍ക്ക് കഴിയുന്നില്ല. രജിസ്ട്രേഷന് ഓഫിസർ പുളിക്കല്‍ ഗ്രാമപഞ്ചായത്തിെൻറ തെരഞ്ഞെടുപ്പ് ചുമതല കൂടി വഹിക്കുന്നുണ്ട്.
ഓഫിസിലെ ദൈന്യംദിന ജോലിയും തെരഞ്ഞെടുപ്പ് ജോലികളും ഇതിനിടക്ക് വൈദ്യുതി മുടക്കവും കൂടിയാകുമ്പോള്‍ ഓഫിസ് പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകുന്നു. തെരഞ്ഞെടുപ്പ് പത്രിക സൂക്ഷ്മപരിശോധന ദിവസം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് യു.പി.എസ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.