കൊണ്ടോട്ടി: വിദ്യാർഥികൾക്ക് വിൽപനക്കായി കൊണ്ടുവന്ന ബ്രൗൺഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി തുറക്കലിൽ വെച്ച് കൊണ്ടോട്ടി പൊലീസും ജില്ല ആൻറി നർകോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടി. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38), തേഞ്ഞിപ്പലം നീരോൽപാലം തലപ്പത്തൂർ നാസിൽ (38) എന്നിവരെയാണ് വാഹനം സഹിതം പിടികൂടിയത്. ചില്ലറ മാർക്കറ്റിൽ ഒരുലക്ഷം രൂപയോളം വിലവരുന്ന 50ഓളം ബ്രൗൺഷുഗർ പാക്കറ്റുകളാണ് ഇവരിൽനിന്ന് പിടികൂടിയത്. പിടിയിലായ ഫിറോസിനെ രണ്ടുവർഷം മുമ്പ് തേഞ്ഞിപ്പലം പൊലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു.
കൊണ്ടോട്ടി ബസ്സ്റ്റാൻഡും കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസുകളും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഇവരെ ഒരുമാസമായി നിരീക്ഷിച്ചു വരുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി, തേഞ്ഞിപ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്.
ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിനു ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ആൻറി നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, മലപ്പുറം ഡിവൈ.എസ്.പി പി. ഹരിദാസൻ എന്നിവരുടെ നിർദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്കു പുറമെ സ്റ്റേഷനിലെ എ.എസ്.ഐ മോഹൻ ദാസ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. ഇവരുടെ അറസ്റ്റും മറ്റു നടപടികളും കൊണ്ടോട്ടി താസിൽദാർ ചന്ദ്രെൻറ സാന്നിധ്യത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.