കൂ​ളി​മാ​ട് ക​ട​വ് പാ​ലം ട്ര​യ​ൽ റ​ണ്ണി​ന് തു​റ​ന്ന് ന​ൽ​കി​യ​പ്പോ​ൾ

കൂളിമാട് പാലം ട്രയൽ റണ്ണിന് തുറന്നു; ഉടൻ അടച്ചു

എ​ട​വ​ണ്ണ​പ്പാ​റ: കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് ചാ​ലി​യാ​റി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന കൂ​ളി​മാ​ട് പാ​ലം ട്ര​യ​ൽ റ​ണ്ണി​നാ​യി തു​റ​ന്നു​ന​ൽ​കി.ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കൂ​ളി​മാ​ട് പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ട്ര​യ​ൽ റ​ൺ അ​വ​സാ​നി​പ്പി​ച്ചു.

പാ​ല​ത്തി​ന് ലൈ​റ്റ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.കൂ​ളി​മാ​ട് ക​ട​വ് പാ​ലം ഒ​രാ​ഴ്ച ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു ന​ൽ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​മു​യ​ർ​ത്തു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്.

309 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്താ​ണ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.ഉ​ദ്ഘാ​ട​നം മ​ൺ​സൂ​ണി​നു​മു​മ്പ് ഉ​ണ്ടാ​വു​മെ​ന്ന് കു​ന്ദ​മം​ഗ​ലം എം.​എ​ൽ.​എ പി.​ടി.​എ. റ​ഹീം പ​റ​ഞ്ഞു. 

Tags:    
News Summary - Koolimad bridge opened for trail run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.