മലപ്പുറം: നിയമസഭ െതരഞ്ഞെടുപ്പിൽ മത്സരിക്കാൻ എം.പി സ്ഥാനം രാജിവെച്ച പി.കെ. കുഞ്ഞാലിക്കുട്ടി തെൻറ മണ്ഡലത്തിലെ വോട്ടര്‍മാരോട് മറുപടി പറയണമെന്ന് മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊതുജനാഭിപ്രായം മറികടന്ന് തെൻറ സ്ഥാനം രാജിവെച്ചത് വോട്ട് ചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹവും ലീഗ് നേതൃത്വവും അവരുടെ നിലപാട് വ്യക്തമാക്കണം.
ഇൗ തീരുമാനെത്ത പൊതുസമൂഹം വ്യാപകമായി വിമർശിച്ചു. അദ്ദേഹത്തിനെയും പാർട്ടിയെയും മുന്നണിയെയും വിശ്വസിച്ച് നൽകിയ 5.89 ലക്ഷം വോട്ടിന് ഒരു കടലാസ് കഷണത്തിെൻറ പോലും വില നൽകിയില്ലെന്നും ഇവർ ആരോപിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ സംരക്ഷണ സമിതി ചെയര്മാന് അഡ്വ. എ.പി. സാദിഖലി തങ്ങള്‍, കണ്‍വീനര്‍ ആദില്‍ ജമലുല്ലൈലി, കോഓഡിനേറ്റര്‍ പി. സിദ്ദീഖ് വെള്ളൂര്‍, വൈസ് ചെയര്മാന് കെ. മുഹമ്മദ് അനസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.