കുറ്റിപ്പുറം: ദേശീയപാത വികസനത്തിനിടെ കുറ്റിപ്പുറം ബംഗ്ലാംകുന്ന് പ്രദേശത്തെ വീടുകൾക്കും ഭൂമിക്കും വിള്ളൽ സംഭവിച്ച പ്രശ്നത്തിൽ ഡോ. എം.പി അബ്ദുസമദ് സമദാനിയുടെ ഇടപെടൽ. ജില്ല കലക്ടർ അടുത്ത ദിവസം സ്ഥലം സന്ദർശിക്കും. കലക്ടറുമായും ദേശീയപാത ഉദ്യോഗസ്ഥരുമായും എം.പി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ കലക്ടറുടെ ഓഫിസിലേക്ക് ബാധിക്കപ്പെട്ടവരെ വിളിക്കുകയും തൊട്ടടുത്ത ദിവസം സ്ഥലം സന്ദർശിക്കുകയും ഉചിതമായ തീരുമാനം എടുക്കാമെന്ന് അറിയിക്കുകയും ചെയ്തു.
മഴ കനത്തതോടെ വിള്ളൽ വർധിക്കുകയും വീടുകൾ ചരിഞ്ഞ് താഴുന്നുണ്ടെന്നുമാണ് വീട്ടുടമകൾ പറയുന്നത്. കെ.എൻ.ആർ.സി വാടക നൽകി ഒരു മാസത്തിലധികമായി ഇവരെ മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.
കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് എതിർവശത്ത് ബംഗ്ലാംകുന്നിന് മുകളിൽ താമസിക്കുന്ന പേരാഞ്ചേരി ഷറഫുദ്ദീൻ, വാരിയത്ത്പ്പടി മാത, പേരാഞ്ചേരി ബാവ, പേരാഞ്ചേരി അലവി, പേരാഞ്ചേരി അബു എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. വീടിന്റെ നൂറടി താഴ്ചയിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. വീടുകളുടെ മുറ്റം, ചുമര് എന്നിവിടങ്ങളിൽ എല്ലാം താമസ യോഗ്യമല്ലാത്ത തരത്തിലാണ് വിള്ളൽ രൂപപെട്ടിരിക്കുന്നത്. ദേശീയപാത വികസനത്തിനായി വീടിന് സമീപത്തെ കുന്ന് ഇടിച്ച് കോൺക്രീറ്റിങ് പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.