കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിക്ക് കെട്ടിടം നിർമിക്കുന്നതിന് ടെണ്ടറായതായി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. നേരത്തെ 17. 85 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായ പദ്ധതിയാണിത്. ആശുപത്രിയുടെ സമഗ്ര നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ആരോഗ്യ വകുപ്പിന് നൽകിയ ശുപാർശ അംഗീകരിച്ചാണ് നബാർഡ് -ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ചത്.
എം.എൽ.എയുടെ നിർദേശ പ്രകാരം പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കി സമർപ്പിച്ച പ്ലാൻ അനുസരിച്ച് 4419 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടമാകും നിർമിക്കുക. തൃശൂർ - കോഴിക്കോട് ദേശീയ പാതയുടെ അരികിലുള്ള കുറ്റിപ്പുറം കമ്യൂണിറ്റി ഹെൽത്ത് സെന്റർ 2011 ലെ യു.ഡി.എഫ് ഭരണ കാലത്താണ് താലൂക്ക് ആശുപത്രി ആക്കി ഉയർത്തിയത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി അനുവദിച്ച 40 ലക്ഷം രൂപയും അനുവദിച്ച് കെട്ടിടത്തിന്റെ പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന കണ്ണ് ചികിത്സ വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.