നിലമ്പൂർ: നിലമ്പൂര്‍ മുമ്ള്ളേി നഗര കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍. 86.7 ശതമാനം മാര്‍ക്ക് നേടിയാണ് നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻേഡഡ്സ് (എന്‍.ക്യു.എ.എസ്) അംഗീകാരം കരസ്ഥമാക്കിയത്.
വിവിധ നഗരസഭകളിലായി 13 നഗരാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ദേശീയ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യ നഗര കുടുംബാരോഗ്യ കേന്ദ്രമാണ് മുമ്മുള്ളി.2018ലെ പ്രളയത്തില്‍ 90 ശതമാനവും വെള്ളം കയറിയ സ്ഥാപനത്തെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താൻ തിരഞ്ഞെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫിസ് നിര്‍വഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരം ലഭിക്കാന്‍ കാരണമായത്.
സർവിസ് പ്രൊവിഷന്‍, പേഷ്യൻറ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വിസസ്, ക്ലിനിക്കല്‍ സര്‍വിസസ്, ഇന്ഫെക്ഷന് കണ്ട്രോള്, ക്വാളിറ്റി മാനേജ്മെൻറ്, ഔട്ട് കം എന്നീ എട്ട് വിഭാഗങ്ങളായി 6500ഓളം ചെക്ക് പോയൻറുകൾ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ഗുണനിലവാരം നിലനിര്‍ത്താൻ മൂന്നുവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.