വണ്ടൂര്‍: അടച്ചിട്ട ബാറില്‍ നിന്ന് എക്സൈസ് സീല്‍ പൊട്ടിച്ച് മദ്യവില്പന നടത്തിയ കേസില്‍ വണ്ടൂര്‍ സിറ്റി പാലസ് ബാറിലെ മൂന്ന് ജീവനക്കാരെക്കൂടി അറസ്റ്റ് ചെയ്തു. ബാര്‍ മാനേജര്‍ തൃപ്പൂണിത്തറ പുല്ലേപ്പടി പുലിക്കോട്ടില്‍ സുനില്‍ ഡേവിഡ് (42), സെക്യൂരിറ്റി ജീവനക്കാരന് തിരൂര്‍ അരിയല്ലൂര്‍ ഉള്ളിയേരി രാജു (51) സപ്ലയര്‍ വടക്കാഞ്ചേരി തട്ടാന്‍പറമ്പ് ചിന്നന് (60) എന്നിവരെയാണ് എക്സൈസ് ഉത്തരമേഖല ഇൻറലിജന്‍സ് ഇന്‍സ്പെക്ടര്‍ ജുനൈദിെൻറ നിര്‍ദേശപ്രകാരം വണ്ടൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ റോബിന് ബാബു അറസ്റ്റ് ചെയ്തത്.
വീട്ടില്‍ മദ്യം സൂക്ഷിച്ചതിന് കഴിഞ്ഞദിവസം അറസ്റ്റിലായ ബാറുടമ വെള്ളയൂര്‍ ചെറുകാട് നരേന്ദ്രെൻറ (51) മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റുണ്ടായത്. ലോക്ഡൗണ്‍ ആരംഭത്തില്‍ എക്സൈസ് വകുപ്പ് സീല്‍ ചെയ്തവ പൊട്ടിച്ച് സ്റ്റോക്കില്‍ നിന്ന് മദ്യം നൽകിയതിെൻറ ഉത്തരവാദികള്‍ ജീവനക്കാരാണെന്നാണ് ഇയാളുടെ മൊഴി. ബാറിലെ മൂന്ന് കൗണ്ടറുകളിലേയും സീല്‍ അടര്‍ത്തി മാറ്റിയ നിലയിലാണ്.
സ്റ്റോക്ക് റൂമിെൻറ പൂട്ട് തന്നെ മാറ്റി വ്യാജസീല്‍ പതിപ്പിച്ച നിലയിലാണ്. വിവിധ ബ്രാന്‍ഡുകളിലെ അഞ്ഞൂറോളം മദ്യക്കുപ്പികളുടെ കുറവ് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്റ്റോക്കില്‍ 366 ലിറ്ററിെൻറ കുറവാണ് കണ്ടെത്തിയത്. ഇതിന് അഞ്ചിരട്ടിയിലധികം വില ഈടാക്കിയായിരുന്നു വിൽപന. ഇത് മറച്ചുവെക്കാൻ അക്കൗണ്ട് ബുക്കില്‍ തിരിമറി നടത്തിയതായും തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.