വളാഞ്ചേരി: പൊന്നാനി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസ വളാഞ്ചേരി മേഖലയിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കെ.ആർ. ശ്രീനാരായണ കോളജിലെത്തി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.ആർ. ബാലനുമായും ജീവനക്കാരുമായും സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയയും സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.
കൊണ്ടോട്ടി: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിച്ച് എന്‍.ഡി.എ സ്ഥാനാർഥി ഡോ. അബ്ദുല്‍ സലാം. കൊണ്ടോട്ടി മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ചൊവ്വാഴ്ച പ്രചാരണം. സ്ഥാനാര്‍ഥി കൊണ്ടോട്ടിയിലെ തക്കിയാക്കലെത്തി റഹ്മാന് തങ്ങളെ നേരിട്ട് കണ്ട് ആശീര്‍വാദം വാങ്ങി.
ഇന്ത്യന്‍ പീപ്പിള്‍ ഫോര്‍ തിയറ്റര്‍ അസോസിയേഷന് (ഇറ്റ) സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദിനെയും സന്ദര്‍ശിച്ചു. സലഫി സര്‍വകലാശാല, ഐക്കരപ്പടിയിലെ ഭാരത് കോളജ് എന്നിവിടങ്ങളിലെത്തിയ അബ്ദുല്‍ സലാം വിദ്യാര്‍ഥികളോട് സംവദിച്ചു. ജനങ്ങളെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചു.
ആനകച്ചേരി മൂസഹാജി, അനിത ഡോക്ടര്‍, ബാലകൃഷ്ണന്, ഹവീല്‍ദാര്‍ കിഷോര്‍ലാല്‍ എന്നിവരുമായി ഡോ. സലാം കൂടിക്കാഴ്ച നടത്തി. മൂത്തേടത്ത് ക്ഷേത്ര സന്ദർശനത്തോടെയായിരുന്നു പര്യടനത്തിന്റെ സമാപനം.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ വോട്ടർമാരെ നേരിൽക്കണ്ട് മലപ്പുറം മണ്ഡലം ലോക്സഭ സ്ഥാനാർഥി വി. വസീഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ ഏഴു മുതൽ സ്ഥാനാർഥി ഏലംകുളം പഞ്ചായത്തിൽ സന്ദർശനം നടത്തി. പത്തിന് പുലാമന്തോൾ പഞ്ചായത്തിലെ പാലനാട്, ചെമ്മലമുക്ക് എന്നീ സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ട് സംസാരിച്ചു. ഉച്ചക്കുശേഷം കരുവമ്പലം പഞ്ചായത്തിലെത്തി. അൽശിഫ ഹോസ്പിറ്റൽ, മൗലാന ഹോസ്പിറ്റൽ, രാമദാസ് ഹോസ്പിറ്റൽ, ഇ.എം.എസ് നഴ്സിങ് കോളജ് എന്നിവിടങ്ങളും സന്ദർശിച്ചു. വൈകുന്നേരം 4.30ന് പെരിന്തൽമണ്ണയിലെ സായ് സ്നേഹതീരം ട്രൈബൽ ഹോസ്റ്റൽ സന്ദർശിച്ച് അന്തേവാസികളായ കുട്ടികളോടൊപ്പം സമയം ചിലവിട്ടു. ഏലംകുളം മാട്ടായക്കുന്ന് ക്ഷേത്രോത്സവത്തിലുമെത്തി വോട്ട് തേടി.
സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി. രമേശൻ, ലിന്റോ ജോസഫ് എം.എൽ.എ, രാജേഷ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. ശ്യാംപ്രസാദ് എന്നിവർ പര്യടനത്തിൽ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.