മലപ്പുറം: രണ്ടാം പിണറായി സർക്കറിെൻറ ഒന്നാം ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കാനിരിക്കെ വലിയ പ്രതീക്ഷയിൽ ജില്ല. കോവിഡിൽ തളർന്ന ആരോഗ്യ മേഖലക്കും ജനജീവിതത്തിനും കൈത്താങ്ങേകാനും മഴക്കെടുതിയിൽ തകർന്ന കാർഷിക മേഖലയെ കൈപ്പിടിച്ചുയർത്താനും പദ്ധതികളുണ്ടാവുമെന്നാണ് കരുതുന്നത്. ഏറ്റവുമധികം വിദ്യാർഥികളുള്ളതും രണ്ട് സർവകലാശാലകളുടെ ആസ്ഥാനം ഉൾക്കൊള്ളുന്നതുമായ ജില്ല വിദ്യാഭ്യാസരംഗത്തും ഏറെ വികസനം തേടുന്നു. പ്രവാസികളുടെ എണ്ണത്തിൽ ഒന്നമതാണെങ്കിലും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് അവഗണനയുടെ കഥകൾ മാത്രമാണ് പറയാനുള്ളത്.
ഓരോ ബജറ്റ് വരുേമ്പാഴും വാനോളമുയരുന്ന പ്രതീക്ഷകൾ ചിത്രം തെളിയുന്നതോടെ മങ്ങും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പിന്നെയും അതേ പടി തുടരും. ചില പദ്ധതികൾക്കൊക്കെ കണ്ണിൽപൊടിയിടാൻ നാമമാത്ര തുക അനുവദിക്കും. പ്രതിഷേധം തണുപ്പിക്കാനുള്ള താൽക്കാലിക നടപടി. എന്നാൽ, പിന്നീട് അനക്കമൊന്നുമുണ്ടാവില്ല. കോട്ടപ്പടി മേൽപ്പാലം, പാതിവഴിയിൽ നിലച്ച കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സ്, എയർപോർട്ട് ജങ്ഷൻ മേൽപാലം, പൊന്നാനി കടൽപാലം, തീരമേഖലയിലെ പദ്ധതികൾ തുടങ്ങിയവയൊക്കെ ബജറ്റുകൾ വരുേമ്പാഴും പോകുേമ്പാഴും ചർച്ചയാകുന്നതല്ലാതെ പിന്നീട് ഒന്നും സംഭവിക്കാറില്ല.
കായികമന്ത്രിയായി വി. അബ്ദുറഹ്മാൻ ചുമതലയേറ്റതോടെ ആ രംഗത്തും അനക്കമുണ്ടാവുമെന്നാണ് കരുതുന്നത്. കോവിഡിൽ താളംതെറ്റി കിടക്കുന്ന സാമ്പത്തിക ചുറ്റുപാടിലാണെങ്കിലും ഖജനാവ് കാലിയാണെങ്കിലും പിണറായി സർക്കാറിെൻറ രണ്ടാം വരവിലുള്ള ആദ്യ ബജറ്റിൽ വലിയ പ്രതീക്ഷയിലാണ് ജില്ല.
ജില്ല കാത്തിരിക്കുന്നത്
• മലപ്പുറത്ത് ചരിത്ര മ്യൂസിയം
• മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം രണ്ടാംഘട്ടം
• മഞ്ചേരി മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്
• മഞ്ചേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കൽ
• മഞ്ചേരി റവന്യൂ കോംപ്ലക്സ്
• എയർപോർട്ട് ജങ്ഷൻ മേൽപാലം
• മലപ്പുറം കോട്ടപ്പടി മേൽപാലം
• പരപ്പനങ്ങാടി ന്യൂക്കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതിയും െറഗുലേറ്ററും
• മലപ്പുറം ഗവ. വനിത േകാളജ് കെട്ടിട നിർമാണം
• സർക്കാർ കോളജുകളുടെ വികസനം
• പൊന്നാനി കടപൊലം നിർമാണം
• മലയാള സർവകലാശാല കാമ്പസ് നിർമാണം തേഞ്ഞിപ്പലം ഫയർ സ്റ്റേഷൻ,
• വളാഞ്ചേരി ഫയർ സ്റ്റേഷൻ
• നിലമ്പൂർ^നഞ്ചൻകോട് പാത,
• ഹാർബറുകൾ
• റെയിൽവേ മേൽപാലങ്ങൾ
• വിവിധ കുടിവെള്ള പദ്ധതികൾ
• കടൽഭിത്തി നിർമാണം
• വിവിധ കായിക പദ്ധതികളുടെ വികസനം
സ്വർണ വ്യാപാര മേഖലയെ പരിഗണിക്കണം
സംസ്ഥാന സർക്കാറിെൻറ വരാനിരിക്കുന്ന ബജറ്റിൽ വലിയ പ്രതീക്ഷകളാണ് സ്വർണ വ്യാപാര മേഖലക്ക്. പ്രധാനമായും ജി.എസ്.ടി മൂന്ന് ശതമാനത്തിൽനിന്നും മുമ്പുണ്ടായിരുന്ന ഒരു ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരുവാൻ നടപടികൾ ഉണ്ടാവണം. ഇപ്പോഴത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1200 രൂപയോളം ജി.എസ്.ടി ഇനത്തിൽ നൽകേണ്ടി വരും. അത്യാവശ്യത്തിന് ആഭരണം വാങ്ങുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബാധ്യതയാണ്. മുൻകാലങ്ങളിൽ കോമ്പൗണ്ടിങ് സമ്പ്രദായം സ്വീകരിച്ച വ്യാപാരികളെ ഭീമമായ സംഖ്യ പിഴ ചുമത്തി അസസ്‌മെൻറ് ചെയ്യുന്ന നടപടി നിർത്തലാക്കുകയും നിലവിലുള്ള ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുകയും വേണം.
ചെറുകിട ഇടത്തരം വ്യാപാരികൾക്ക് ഉപകാരപ്പെടുന്ന എസ്.എം സ്‌കീമിൽ സ്വർണ വ്യാപാരികളെ ഉൾപ്പെടുത്തി സാമ്പത്തിക സഹായം അനുവദിക്കണം. ലോക്ഡൗണും പ്രളയവും കാരണം പ്രതിസന്ധിയിലായ വ്യാപാര മേഖലയെ കൂടുതൽ തളർത്തുന്ന നടപടികൾ കേരള സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര മേഖലയിലുണ്ടാക്കുന്ന പുതിയ നിയമ നിർമാണങ്ങളിൽ സ്വർണ വ്യാപാരികളുടെ കൂടി അഭിപ്രായം തേടണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ് അഹമ്മദ് പൂവിൽ ആവശ്യപ്പെട്ടു.
പ്രതീക്ഷയിൽ സ്വകാര്യ ബസ് സർവിസ് മേഖലയും
ഒരു വർഷത്തിലധികമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ് സർവിസ് മേഖല കടന്നുപോകുന്നത്. 2020ലെ ലോക്ഡൗണിൽ മാസങ്ങളോളം നിർത്തിയ സർവിസ് പുനരാരംഭിച്ചതിന് ശേഷം പ്രതിസന്ധി മറികടക്കുന്നതിനിടെയാണ് വീണ്ടും അടച്ചിട്ടത്. ഇന്ധന വില വർധന, നികുതി, സ്പെയർപാർട്സ് വില വർധന തുടങ്ങി നിരവധി വിഷയങ്ങളാണ് ഈ മേഖലയെ ബാധിക്കുന്നത്. ഇതിനകം തന്നെ നിരവധി ബസുകൾ സർവിസ് അവസാനിപ്പിക്കുകയും ഒരുപാട് പേർക്ക് ജോലി നഷ്ടമാവുകയും ചെയ്തു. പുതിയ സർക്കാറിെൻറ ആദ്യ ബജറ്റിൽ സ്വകാര്യ ബസ് സർവിസ് മേഖലയെ നിലനിർത്താനാവശ്യമായ പ്രഖ്യാപനങ്ങളുണ്ടാകണമെന്നതാണ് ഉടമകളുടെ ആവശ്യം.
ഇന്ധന വിലയിലുണ്ടാകുന്ന വർധനയാണ് ഈ മേഖലയുടെ നടുവൊടിക്കുന്നത്. ഡീസൽ വില വർധനയിൽ ഒരു ഇടപെടലാണ് ബസ് ഉടമകൾ പ്രതീക്ഷിക്കുന്നത്. ഡീസൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി നികുതി കുറച്ച് വില നിയന്ത്രിക്കണമെന്ന് ബസ് ഓപേററ്റഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി. മുഹമ്മദ് (ബ്രൈറ്റ് നാണി) ആവശ്യപ്പെട്ടു. മേഖല മുന്നോട്ട് പോകുന്നതിന് ബസ് സർവിസുകൾക്ക് ഡീസലിന് സബ്സിഡി പ്രഖ്യാപിക്കണമെന്നും ഉടമകളിൽ ഒരുവിഭാഗം ആവശ്യപ്പെടുന്നു. കൂടാതെ, നികുതി ഇളവ് നീട്ടി നൽകുകയും വേണം.
െടക്സ്റ്റൈൽ മേഖലക്ക് കൈത്താങ്ങ് അത്യാവശ്യം
മലപ്പുറം: ടെക്സ്റ്റൈൽസുകൾ അടക്കമുള്ള വ്യാപാര മേഖല വലിയ പ്രതീക്ഷയോടെയാണ് ബജറ്റ് കാണുന്നത്. തുടരെയുള്ള പ്രതിസന്ധികളെ അതിജീവിക്കാൻ സർക്കാർ പിന്തുണയല്ലാതെ മറ്റു മാർഗങ്ങളില്ല വ്യാപാരികൾക്ക്.
പ്രളയങ്ങളിലും കോവിഡ് പോലുള്ള മറ്റു പ്രതിസന്ധികളിലും പ്രയാസപ്പെടുന്ന കച്ചവടക്കാർക്ക് സർക്കാർ പ്രേത്യക പാക്കേജുകളും ഇളവുകളും വരുന്ന ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് ടെക്സ്റ്റൈൽ അസോസിയേഷൻ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ല വൈസ് പ്രസിഡൻറുമായ പി.എസ്. സിറാജ് പറഞ്ഞു.
ഏറ്റവും കൂടുതൽ നികുതി നൽകുന്നവരായ കച്ചവടക്കാർക്ക് കുറഞ്ഞ തവണകളിൽ സർക്കാർ ബാങ്കുകളിൽനിന്ന് ലോണുകൾ നൽകണം. വ്യാപാരികളുടെ ഉന്നമനത്തിനായി കോർപറേഷനും പ്രേത്യക പരിരക്ഷയും കൊണ്ടുവരണമെന്നും സാമ്പത്തിക കൈത്താങ്ങ് വേണമെന്നും അദ്ദേഹം പറഞ്ഞു.
സ്പോർട്സ് പവിലിയൻ പ്രതീക്ഷയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ സ്പോർട്സ് പവിലിയൻ വരുമെന്ന പ്രതീക്ഷയിലാണ് കായികലോകമെന്ന് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ. മികച്ച സിന്തറ്റിക് ട്രാക് ഉൾപ്പെടെ ഉണ്ടായിട്ടും സ്പോർട്സ് പവിലിയനും ഫ്ലഡ് ലൈറ്റുകളും ഇല്ലാത്തതാണ് അന്താരാഷ്ട്ര മത്സരങ്ങൾ കാലിക്കറ്റിൽനിന്ന് നടക്കാതെ പോവുന്നത്. 20 കോടിയുടെ സ്പോർട്സ് പവിലിയനും അഞ്ച് കോടിയുടെ ഫ്ലഡ് ലൈറ്റുകളും നിർമിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ ബജറ്റിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.