സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ജില്ലയിലെ രണ്ട് പേർക്ക്. എം.എസ്.പി ഡെപ്യൂട്ടി കമാൻഡൻറും നിലവിൽകായിക യുവജന വകുപ്പിൽ അഡീഷണൽ ഡയറക്ടറുമായ ബി. അജിത് കുമാർ, ജില്ല പൊലീസ് ആസ്ഥാനത്തെ സീനിയർ സിവിൽ പൊലീസ് ഒാഫിസറും വനിത സ്വയം പ്രതിരോധ പരിശീലനം പദ്ധതി മാസ്റ്റർ ട്രെയിനറും ജില്ലയുടെ ടീം ലീഡറുമായ കെ. വത്സമ്മ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ചുണക്കുട്ടികളെ വാർത്തെടുത്ത വത്സമ്മക്ക് രാഷ്ട്രപതിയുടെ അംഗീകാരം
മലപ്പുറം: വനിതകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധത്തിെൻറ പാഠങ്ങൾ പകർന്നു നൽകിയതാണ് കെ. വത്സമ്മയെ പുരസ്കാരത്തിനർഹയാക്കിയത്.
19 വർഷമായി കേരള പൊലീസിെൻറ ഭാഗമായ ഇവർ നാല് വർഷം മുമ്പാണ് പൊലീസ് പുതുതായി ആരംഭിച്ച വനിത സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ചുമതലയിലെത്തുന്നത്. മാസ്റ്റർ െട്രയിനറും ജില്ലയുടെ ടീം ലീഡറുമായിട്ടായിരുന്നു ചുമതല.
ഇൗ കാലയളവിൽ 50,000 ത്തോളം സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പ്രതിരോധത്തിെൻറ പാഠങ്ങൾ പകർന്ന് നൽകിയത്. ഇവർക്ക് കായികക്ഷമത വർധിപ്പിക്കുന്നതിനും നിർണായകഘട്ടത്തിൽ പ്രതിരോധിക്കുന്നതിനുള്ള പാഠങ്ങളുമാണ് നൽകുന്നത്. പത്ത് മുതൽ 65 വയസ്സ് വരെയുള്ളവർക്കാണ് പരിശീലനം.
വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾക്കും പരിശീലനം നൽകി. വത്സമ്മക്ക് 2018ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, 2019ൽ സംസ്ഥാന പൊലീസ് േമധാവിയുടെ ബാഡ്ജ് ഒാഫ് ഹോണർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സീനിയർ സിവിൽ പൊലീസ് ഒാഫിസർ തസ്തികയിൽ ഇൗ മൂന്ന് പുരസ്കാരങ്ങളും ലഭിക്കുന്ന ആദ്യവനിത കൂടിയാണ് കീഴാറ്റൂർ തച്ചിങ്ങനാടം സ്വദേശിയായ വത്സമ്മ. ഗിരീശനാണ് ഭർത്താവ്. അജൽനാഥ്, ആർജവ് ലാൽ എന്നിവർ മക്കളാണ്.
അജിത്കുമാറിെന തുണച്ചത് പരിശീലനങ്ങൾ
മലപ്പുറം: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ബി. അജിത്കുമാറിെന തുണച്ചത് കേരള പൊലീസിലും പുറമെയുമായി നിരവധി പേർക്ക് നൽകിയ പരിശീലനം. നേരത്തെ മലപ്പുറത്ത് എം.എസ്.പി ഡെപ്യൂട്ടി കമാൻഡറായിരുന്ന അജിത് കുമാർ നിലവിൽ കായിക യുവജന വകുപ്പിൽ അഡീഷണൽ ഡയറക്ടറാണ്.
സംസ്ഥാനത്തെ വി.െഎ.പി സന്ദർശന സമയത്തെ കൃത്യമായ ഇടപെടലുകളും പുരസ്കാരത്തിന് സഹായിച്ചു.
എൻ.എസ്.ജിയിൽനിന്ന് പൊലീസ് കമാൻഡോ ഇൻസ്ട്രക്റ്റർ കോഴ്സ് വിജയിച്ച സംസ്ഥാനത്തെ ആദ്യവ്യക്തിയാണ് ഇദ്ദേഹം. വി.െഎ.പി സെക്യൂരിറ്റിയിലും ദുരന്ത നിവാരണത്തിലും വിവിധ കോഴ്സുകൾ വിജയിച്ച അജിത്കുമാർ നിരവധി പേർക്ക് പരിശീലനവും നൽകി. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കമാൻഡോ ഒാഫിസറായിരുന്ന അജിത് കേരളത്തിൽ പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ സന്ദർശന സമയത്ത് എസ്കോർട്ട് ഒാഫിസറായും ചുമതല വഹിച്ചിട്ടുണ്ട്.
നീന്തൽ മത്സരങ്ങളിൽ 15 വർഷം കേരളത്തെ പ്രതിനിധീകരിച്ചു. നീന്തലിലും വാട്ടർ പോളോയിലും കേരള യൂനിവേഴ്സിറ്റിയുടെയും കേരളത്തിെൻറയും ക്യാപ്റ്റനായിരുന്നു. കേരള യൂനിവേഴ്സിറ്റിയുടെ ഇൻറർ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ നീന്തലിൽ ആദ്യസ്വർണമെഡൽ ജേതാവുമാണ്. തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കൈമനത്താണ് താമസം. ഭാര്യ: ശ്രീജ. മക്കൾ: െഎശ്വര്യ, ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.